പഞ്ചായത്ത് കിണറിന്റെ വശങ്ങള്‍ ഇടിഞ്ഞുവീണു

Advertisement

ഓയൂര്‍: കരിങ്ങന്നൂരില്‍ പഞ്ചായത്ത് കിണറിന്റെ വശങ്ങള്‍ ഇടിഞ്ഞു താണു. നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ വാര്‍ഡില്‍ പാറതോട്ടിന് സമീപമാണ് കിണര്‍ ഇടിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വെള്ളം കോരാന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന തൊട്ടിയും കയറും കപ്പിയും ഉള്‍പ്പെടെ കിണറിനുള്ളില്‍ പതിച്ചു. കഴിഞ്ഞ 75 വര്‍ഷമായി പ്രദേശവാസികള്‍ ഈ കിണറ്റിലെ വെള്ളംപയോഗിച്ചു വരികയായിരുന്നു. കിണര്‍ വൃത്തിയാക്കി വക്ക് കെട്ടി പ്രദേശവാസികളുടെ കുടിവെള്ള സംവിധാനത്തിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisement