ചവറ: പന്മന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം. ചുറ്റമ്പലത്തിനുള്ളിലെ രണ്ടു വഞ്ചികളിലായിയുള്ള പണം മോഷ്ടിച്ചു. ഇന്നലെ പുലര്‍ച്ചയോടെ ക്ഷേത്രം ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തുള്ള ചുറ്റമ്പലത്തിന്റെ ഓടുകള്‍ പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. ക്ഷേത്രത്തില്‍ വിശേഷാല്‍ പരിപാടികള്‍ നടന്നതിനാല്‍ പ്രധാന വഞ്ചിയിലും ഗണപതി കോവിലിന്റെ മുന്നിലുമുള്ള വഞ്ചിയിലും ഏകദേശം 50000 രൂപയോളം ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടുമാസം കൂടിയാണ് ഇവിടുത്തെ വഞ്ചി എണ്ണി തിട്ടപ്പെടുത്തുന്നത്. 45 ദിവസം മുമ്പാണ് വഞ്ചിരിയില്‍ നിന്ന് പണം മാറ്റിയത്. കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാര്‍, ചവറ സിഐ ബിജു, എസ്‌ഐമാരായ ഗോപാലകൃഷ്ണന്‍, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്‌കോഡ് വിദഗ്ധരും ഫിംഗര്‍പ്രിന്റ് വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി.