കൊല്ലം: കൊല്ലം ജനകീയ കവിതാവേദി ഏര്‍പ്പെടുത്തിയ ഡോ. സുകുമാര്‍ അഴീക്കോട് സാഹിത്യപുരസ്‌കാരം ഡോ. ജോര്‍ജ്ജ് ഓണക്കൂറിന്. 16ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം പ്രസ് ക്ലബ്ബില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എം. മുകേഷ് എംഎല്‍എ പുരസ്‌കാരം സമ്മാനിക്കും. 15000 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക സമ്മേളനം എന്‍ കെ. പ്രമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. ജനകീയ കവിതാവേദി പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷനാകും. സമ്മേളനത്തില്‍ കെ. അമ്മിണി അമ്മയുടെ തലമുറകളുടെ ശാപം’ എന്നകഥാസമാഹാരത്തിന്റെ പ്രകാശനം ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ നിര്‍വഹിക്കും. പു.ക.സ ജില്ലാസെക്രട്ടറിയും കല്ലട പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. സി. ഉണ്ണികൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രതിഭാസംഗമവും കവിയരങ്ങും നടക്കും. ക്യാപ്റ്റന്‍ സരസ്വതി പ്രകാശ്, ശ്രേഷ്ഠ ആദര്‍ശ്, സിറാജ് മെഡിസോണ്‍, സിന്ധു ദേവീ, രാജന്‍ താന്നിക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനകീയ കവിതാവേദി പ്രസിഡന്റ് കെ.കെ. ബാബു ഭാരവാഹികളായ രാജന്‍ താന്നിക്കല്‍, ഫാദര്‍ ജോണ്‍സ് ലീബ, ചന്ദ്രബാബു ചെമ്പകശ്ശേരി രാജന്‍ മൈത്രേയ എന്നിവര്‍ പങ്കെടുത്തു.