മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ പേപ്പർ ടിക്കറ്റിന് പകരം പോർട്ടബിൾ അൺ റിസർവ്ഡ് ടിക്കറ്റിങ്ങ് സിസ്റ്റം ഏർപ്പെടുത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം പി

Advertisement

കുണ്ടറ.മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ പേപ്പർ ടിക്കറ്റിന് പകരം പോർട്ടബിൾ അൺ റിസർവ്ഡ് ടിക്കറ്റിങ്ങ് സിസ്റ്റം (പി യു ടി എസ്) സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് നൽകുന്ന സൗകര്യം ഏർപ്പെടുത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. വരുന്ന സെപ്റ്റംബർ പതിനാലാം തീയതി രാവിലെ 07:50 ന് ഈ ഇലക്ട്രോണിക്ക് മെഷീനിൽ നിന്ന് ഗുരുവായൂർ തിരുവനന്തപുരം ഇൻ്റർസിറ്റി എക്സ്പ്രദിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ടിക്കറ്റ് നൽകിക്കൊണ്ട് ഉൽഘാടനം നിർവഹിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.

ചവറ കെ എം എം എൽ ആണ് സ്ഥാപനത്തിൻ്റെ സി എസ് ആർ (കോർപ്പറേറ്റ് സാമൂഹിക ബാധ്യതാ ഫണ്ട്) ഫണ്ടിൽ നിന്നാണ് ഒന്നര ലക്ഷം രൂപ അനുവദിച്ചത്. രണ്ട് പോർട്ടബിൾ അൺ റിസർവ്ഡ് ടിക്കറ്റിങ്ങ് സിസ്റ്റം (പി യു ടി എസ്) യന്ത്രങ്ങൾ ആണ് ചവറ കെ എം എം എൽ സ്പോൺസർ ചെയ്തത്.
ഒരു മെഷീൻ പ്രവർത്തിക്കുമ്പോൾ മറ്റൊരു മെഷീൻ അധികമായി സ്റ്റേഷനിൽ ഉണ്ടാകും, ഇതുവഴി ഒരു മെഷീനിനു തകരാറ് സംഭവിച്ചാൽ പോലും യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിന് തടസ്സം വരില്ല എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
ഈ ടിക്കറ്റിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയ പരിശീലനം ടിക്കറ്റ് നൽകുന്ന ഹാൾട്ട് ഏജൻ്റിന് റെയിൽവേയുടെ കൊമേഴ്സ്യൽ വിഭാഗം നൽകിക്കഴിഞ്ഞു.

ഇനി മുതൽ മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ത്യയിൽ എല്ലാ ഭാഗത്തേക്കും പോകുന്ന ട്രെയിനുകൾക്ക് ഈ ടിക്കറ്റിങ് മെഷീൻ വഴി ടിക്കറ്റുകൾ ലഭിക്കുന്നതാണ്. നേരത്തെ നാമമാത്രമായി ലഭിച്ചു കൊണ്ടിരിക്കുന്ന പേപ്പർ ടിക്കറ്റിന് പകരമാണ് പുതിയ ടിക്കറ്റിങ് മെഷീൻ വഴി ഇലക്ട്രോണിക് സംവിധാനത്തിലുള്ള ടിക്കറ്റുകൾ ലഭിച്ചു തുടങ്ങുന്നത്.

നിലവിലുള്ള ഹാൾട് ഏജൻ്റ് അടുത്തുള്ള ശാസ്താം കോട്ട റെയിൽവേ സ്റ്റേഷനിൽ പോയി ടിക്കറ്റുകൾ വാങ്ങി എല്ലാ ദിവസവും ആവശ്യമായ മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾക്ക് ആവശ്യമായ ടിക്കറ്റുകൾ ശേഖരിച്ച് ആണ് യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകുന്നത്. എന്നാലിനി മുതൽ ഹാൾട്ട് ഏജൻ്റ് ഇത്തരത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പോയി ടിക്കറ്റുകൾ വാങ്ങി വരുന്ന സാഹചര്യം ഒഴിവാകും എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

പരിമിതമായ പേപ്പർ ടിക്കറ്റുകൾ മാത്രം ലഭിച്ചിരുന്ന മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ ഇനി മുതൽ സ്റ്റേഷനിൽ നിർത്തുന്നതും അല്ലാത്തതുമായ എല്ലാ ട്രെയിനുകൾക്കും ടിക്കറ്റ് എടുക്കാവുന്നതാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

വരുന്ന സെപ്റ്റംബർ പതിനാലാം തീയതി രാവിലെ 07:50 ന് മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് സൂര്യ വിജയകുമാർ, പഞ്ചായത്ത് അംഗങ്ങൾ, മറ്റ് നേതാക്കന്മാർ , യാത്രക്കാരുടെ പ്രതിനിധികൾ, തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ സീനിയർ കൊമേഴ്സ്യൽ മാനേജർ , എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ഉൽഘാടന ചടങ്ങോടെ
മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിലെ പോർട്ടബിൾ അൺ റിസർവ്ഡ് ടിക്കറ്റിങ്ങ് സിസ്റ്റം (പി യു ടി എസ്) ഔപചാരികമായി പ്രവർത്തനമാരംഭിച്ചു തുടങ്ങുമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.

Advertisement