വലിയ സ്വപ്നങ്ങൾ കാണുവാന്‍ കുട്ടികള്‍ ശീലിക്കണം, അലക്സാണ്ടർ ജേക്കബ് ഐപിഎസ്

Advertisement

മൈനാഗപ്പള്ളി. തലമുറകള്‍ കൈമാറികിട്ടിയ കേവലം എഞ്ചിനീയർ ഡോക്ടർ സ്വപ്നങ്ങൾക്കപ്പുറം വലിയ സ്വപ്നങ്ങൾ കാണാന്‍ കുട്ടികള്‍ ശീലിക്കണമെന്ന് അലക്സാണ്ടർ ജേക്കബ് ഐപിഎസ് കുട്ടികളെ ഉപദേശിച്ചു. വേങ്ങ മിലാദെ ഷെറീഫ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിൻ്റെ മെറിറ്റ് ഡേയിൽ പ്രതിഭകളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധാരണമായ സാധ്യതകളുടെ ലോകമാണ് നമുക്ക് ചുറ്റും തുറന്നിരിക്കുന്നതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.സ്കൂൾ മാനേജർ ഐ സെയ്ഫ് അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ എന്‍എസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു.
എസ്എസ്എല്‍സി, +2 പരീക്ഷകളിൽ ഫുൾഎപ്ളസ് നേടിയ 65 പ്രതിഭകളെ അദ്ദേഹം ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. അൻസർ ഷാഫി, ബ്ലോക്ക് പഞ്ചായത്തംഗം
വൈ ഷാജഹാൻ, പഞ്ചായത്തംഗങ്ങളായ ഷിജിന നൗഫൽ,റാഫിയ നവാസ്, അഡ്വ. കുറ്റിയിൽ ഷാനവാസ് പി റ്റി ഐ പ്രസിഡൻറ്മാരായ അഷറഫ് ,ഷാനവാസ്, പ്രിന്‍സിപ്പല്‍ സി എസ് ലത, ഹെഡ്മാസ്റ്റര്‍ (ബോയ്സ് ഹൈസ്കൂള്‍) സഞ്ജീവ് കുമാർ,ഹെഡ്മാസ്റ്റര്‍ (ഗേള്‍സ് ഹൈസ്കൂള്‍) എബി ജോൺ , എബി പാപ്പച്ചൻ എന്നിവർ സംസാരിച്ചു.

Advertisement