ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പന്മന പ്രാദേശികകേന്ദ്രം പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തും,ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

Advertisement

പന്മന. ശ്രീശങ്കരാചാര്യ സംസകൃത സര്‍വ്വകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിന്‍റെ ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുളള ശുപാര്‍ശ സര്‍വ്വകലാശാലപ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ പറഞ്ഞു.
പന്മന പ്രാദേശിക കേന്ദ്രത്തിലെ പശ്ചാത്തല സൗകര്യ വികസനവും വിദ്യാര്‍ത്ഥി പ്രവേശനവും സംബന്ധിച്ച് ഡോ.സുജിത് വിജയന്‍പിള്ള എം.എല്‍.എ ഉന്നയിച്ച സബ്മിഷന് സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.


ബിരുദ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നവരില്‍ നിന്നും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്ന രീതിയാണുള്ളത്.ഫൈന്‍ ആര്‍ട്സ്,ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവ ഒഴികെയുള്ള പി.ജി. കോഴ്സുകള്‍ക്ക് ഏത് വിഷയത്തിലും ബിരുദ യോഗ്യതയുള്ളവര്‍ക്ക് അഡ്മിഷന്‍ നല്‍കും. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം.ബിരുദത്തിന് ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലല്ലന്നും മന്ത്രി അറിയിച്ചു.
പുതിയ കോഴ്സുകള്‍ക്കുള്ള പ്രപ്പോസല്‍ സര്‍വ്വകലാശാല നല്‍കുന്ന മുറയ്ക്ക് പരിഗണിക്കുമെന്നും മന്ത്രി ഡോ.സുജിത് വിജയന്‍പിള്ള എം.എല്‍.എ.യെ രേഖാമൂലം അറിയിച്ചു.

Advertisement