കൊല്ലം. ദേശിംഗനാട്ടെ പഴയ കസബ ജയില്‍ ഇനി ശിശുക്ഷേമ സമിതി ഓഫീസ്
പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍പ്രര്ത്തിച്ചിരുന്ന ചരിത്രപ്രസിദ്ധമായ കസബ ജയില്‍ ഇനി ശിശുക്ഷേമ സമിതി ഓഫീസ് ആയി പ്രവര്‍ത്തിക്കും. കൊല്ലത്തെ സ്വാതന്ത്ര്യസമര സേനാനികളെയും പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് വിപ്ളവകാരികളെയും തടവിലിട്ട് കൊടുംപീഡനത്തിന് വിധേയരാക്കിയ കസ്ബ ജയില്‍ തലമുറകളെ നടുക്കിയ തടങ്കല്‍പാളയമാണ്. ശൂരനാട് വിപ്ളവകാരികളെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് കൊല്ലത്തെ ഈ ജയിലറകളിലാണ് .വൈക്കം മുഹമ്മദ് ബഷീറും തോപ്പില്‍ഭാസിയും അടക്കം പല പ്രമുഖരും ഇവിടെ തടവ് അനുഭവിച്ചിട്ടുണ്ട്. ഒളിവിലെ ഓര്‍മ്മകള്‍, ചോപ്പ് എന്നീനോവലുകളില്‍ ഈ തടവറയെ വര്‍ണിച്ചിട്ടുണ്ട്.
ശിശുക്ഷേമ സമിതിക്ക് ഓഫീസ് അനുവദിച്ച ഓര്‍ഡര്‍ കൊല്ലം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ ഡി ഷൈന്‍ ദേവിന് കൈമാറി.

ജില്ലാ ട്രഷറര്‍ എന്‍ അജിത് പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്വ ഷീബ ആന്റണി എന്നിവര്‍ പങ്കെടുത്തു. കൊല്ലം ജില്ലയെ ബാലസൗഹൃദ ജില്ല ആക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓഫീസ് അനുവദിച്ചത്.