ശാസ്താംകോട്ട തടാകവും സമീപ ജലസ്രോതസുകളും വാട്ടർ അതോറിറ്റി സംഘം സന്ദർശിച്ചു

Advertisement

ശാസ്താംകോട്ട : തടാകവും സമീപ ജലസ്രോതസുകളും പരിശോധിക്കുവാൻ വാട്ടർ അതോറിറ്റി സംഘം സന്ദർശനം നടത്തി.തുടർന്ന് പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ
ശുദ്ധജല തടാകത്തിന്റെയും സമീപ ജലസ്രോതസുകളുടെയും പരിപാലനവും സംരക്ഷണവും സുസ്ഥിര നിലനിൽപ്പിനായുള്ള അടിയന്തിര പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടർ ഡോ.ദിനേശൻ ചെറുവാട്ട് പറഞ്ഞു.പുനർജീവന മാർഗങ്ങൾ വിദഗ്ധരുമായും, ജനപ്രതിനിധി കളുമായും ചർച്ച നടത്തി.വിവിധ ഏജൻസികളെ കോർത്തിണക്കി വാട്ടർ അതോറിറ്റി നേതൃത്വം കൊടുക്കുന്ന ഒരു ബോഡിക്ക് രൂപം നൽകും.മണ്ണൊലിപ്പും മലിനികരണവും തടയുവാനുള്ള പദ്ധതി ആവിഷ്കരിക്കും ഇതിനായി കൊല്ലം കോർപറേഷന്റെയും, കായലിന്റെ വൃഷ്ടി പ്രദേശ ഗ്രാമ പഞ്ചായത്തുകളുടെയും സഹകരണവും സാന്നിദ്ധ്യവും ഉറപ്പ് വരുത്തും.

ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത,വാട്ടർ അതോറിറ്റി ബോർഡ് അംഗം ഉഷാലയം ശിവരാജൻ, ജലനിധി ടെക്നിക്കൽ ഡയറക്ടർ ടി.കെ മണി,സി.ഡബ്ലൂ.ആർ.ഡി.എം സയന്റിസ്റ്റ് ഡോ.എസ്. ദീപു,കെ.ആർ. ഡബ്യൂ .എസ്.എ ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി പ്രദീപ്കുമാർ, ഡയറക്ടർ എം.പ്രേംലാൽ,പി.വി ലാലച്ഛൻ, സീനിയർ എഞ്ചിനീയർ പി.നാരായണൻ നായർ,പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടൻ,കായൽ സംരക്ഷണ പ്രവർത്തകരായ പ്രൊഫ.മാധവൻപിള്ള,
എസ്.ഗോവിന്ദപ്പിള്ള, അസി:എക്സിക്യൂട്ടീവ് എഞ്ചിനീയറൻരായ ജി.താര, സോണിയ,അസി.എഞ്ചിനീയർമാരായ റെജിവാസ്,രതീഷ്കുമാർ,
എസ്.ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ശാസ്താംകോട്ട കായൽ ചുറ്റി വൃഷ്ടി പ്രദേശങ്ങളും,ചേലൂർ കായലും, ഞാങ്കടവ് കുടിവെള്ളപദ്ധതി പ്രദേശവും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.ഞാങ്കടവ് കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്നും വാട്ടർ അതോറിറ്റി ജോയിന്റ് എം ഡി. പറഞ്ഞു

Advertisement