മന്ത്രിയാക്കണം…, കത്ത് നല്‍കി കോവൂര്‍ കുഞ്ഞുമോന്‍

Advertisement

തിരുവനന്തപുരം. ഇടതുമുന്നണി മന്ത്രിസഭാ പുനഃസംഘടനയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ കത്ത് നല്‍കി. ഇടതുമുന്നണിക്കാണ് കത്ത് നല്‍കിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനമൊന്നും ആയിരുന്നില്ല. കുന്നത്തൂരിൽ നിന്ന് 5 തവണ എംഎൽഎയായ കോവൂർ കുഞ്ഞുമോൻ ഇത്തവണ മുന്നണി നേതൃത്വം തഴയില്ലെന്ന വിശ്വാസത്തിലാണ്.

ഇതോടെ പുനസംഘടനാ വിഷയത്തിൽ ചില ഘടകകക്ഷികളുടെ നിലപാട് മുന്നണി നേതൃത്വത്തിന് തലവേദനയാവുമെന്ന് ഉറപ്പായി മന്ത്രിസഭയിലേക്ക് അവകാശവാദം ഉന്നയിക്കുകയാണ് എൽ ജെ ഡി യും

കൂത്തുപറമ്പിൽ നിന്നുള്ള എൽ ജെ ഡിഏക എം എൽ എ യും മുൻ മന്ത്രിയുമായ കെ പി മോഹനനുവേണ്ടിയാണ് കരുനീക്കം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ തോറ്റ എം വി ശ്രേയാംസ് കുമാർ കെ പി മോഹനനെ മന്ത്രിയാക്കാൻ താൽപ്പര്യം കാട്ടിയില്ലെന്ന വിമർശനം എൽ ജെ ഡിയിലുണ്ട്. കെ കൃഷ്ണൻകുട്ടിയെ മാറ്റി മാത്യു ടി തോമസിനെ മന്ത്രിയാക്കണമെന്ന വാദം ജെഡിഎസില്‍ ഉയരുന്നു. ഇക്കാര്യം പക്ഷേ മന്ത്രി കെ കൃഷ്ണൻകുട്ടി തള്ളി

എന്‍സിപി യിൽ നടപടിക്ക് വിധേയനായെങ്കിലും മന്ത്രിയാക്കണമെന്ന അവകാശവാദം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും ഉന്നയിച്ചേക്കും . ചുരുക്കത്തിൽ മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉയരാനാണ് സാധ്യത.


ഒറ്റ എംഎല്‍എമാരുള്ള ഘടകക്ഷികള്‍ക്ക് മന്ത്രി സ്ഥാനം ടേം അനുസരിച്ച് നല്‍കാനുള്ള ധാരണ നടപ്പാക്കാനാണ് ഇടതുമുന്നണി ആലോചന തുടങ്ങിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ രൂപീകരണത്തിന്റെ തുടക്കത്തില്‍ ഇടതുമുന്നണി തീരുമാനമാണിത്. നവംബര്‍ 20ന് രണ്ടര വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഘടക്ഷികളില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറും. പകരം കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് നിഗമനം.

Advertisement