മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലും”പണം കായ്ക്കും കശുമാവ്, തൊഴിലേകും കശുവണ്ടി “പദ്ധതി

Advertisement

ശാസ്താംകോട്ട . മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെഎസിസി) വഴി നടപ്പിലാക്കുന്ന കശുമാവ് തൈ വിതരണം നടന്നു.”പണം കായ്ക്കും കശുമാവ് തൊഴിലേകും കശുവണ്ടി ” പദ്ധതി പ്രകാരം 3 വർഷം കൊണ്ട് . കായ്ക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള കശുമാവ് തൈകളാണ് വിതരണം ചെയ്തത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി വിതരണോദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത്
പ്രസിഡന്റ് പി.എം സെയ്ദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിമോൻ,അംഗങ്ങളായ ജലജ രാജേന്ദ്രൻ,ഉഷാകുമാരി,ഷിജിന നൗഫൽ,റാഫിയ നവാസ്,ലാലീ ബാബു,ബിജി കുമാരി തുടങ്ങിയവർ പങ്കെടുത്തു.കേരളത്തിൽ കശുമാവ് കൃഷിയുടെ വിസ്തൃതിയിലും ആഭ്യന്തര ഉൽപ്പാദനത്തിലും വന്ന കുറവ് പരിഹരിക്കുന്നതിനും 3 ലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളുടെ ഉപജീവനം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Advertisement