പാലം ‘കാട് ‘കയറി:ഭീഷണിയിൽ യാത്രക്കാർ;നിസ്സംഗതയോടെ അധികൃതർ

Advertisement

കുന്നത്തൂർ.:’കാട് ‘കയറിയ പാലം യാത്രക്കാർക്ക് ഭീഷണിയും വാഹനാപകടങ്ങളും സൃഷ്ടിക്കുമ്പോൾ അധികൃതർക്ക് നിസംഗതയെന്ന് ആക്ഷേപം.കല്ലടയാറിനു കുറുകെ കൊട്ടാരക്കര പ്രധാന പാതയിൽ തിരക്കേറിയ കുന്നത്തൂർ പാലമാണ് മാസങ്ങളായി കാട് കയറി കിടക്കുന്നത്.യാത്രക്കാരുടെയും വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാഴ്ച മറയ്ക്കുന്ന തരത്തിൽ പാലത്തിന്റെ കൈവരികളിലും
പാലത്തോട് ചേർന്ന ഇലക്ട്രിക് പോസ്‌റ്റുകളിലും കാട്ടുവള്ളികളും മറ്റും പടർന്നു കയറി കിടക്കുകയാണ്.പാലത്തിലൂടെയുളള കാൽനട യാത്രയിൽ ഏത് സമയവും അപകടം പ്രതീക്ഷിക്കാമെന്ന് യാത്രക്കാർ പറയുന്നു.കാൽനട യാത്രികർക്കായി ഫുട്‌പാത്തില്ലാത്ത പാലത്തിൽ കൈവരികളോട് ചേർന്ന് മുട്ടോളം പൊക്കത്തിൽ പുല്ലും കാട്ടുചെടികളും വളർന്നു നിൽക്കുന്നതിനാൽ തിരക്കേറിയ റോഡിലൂടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.പാലത്തിൽ അങ്ങിങ്ങായി രൂപപ്പെട്ട ചെറു കുഴികളും ഭീഷണിയായി മാറിയിട്ടുണ്ട്.ആത്മഹത്യകൾക്ക് കുപ്രസിദ്ധിയാർജിച്ച കുന്നത്തൂർ പാലത്തിലും പരിസരത്തും കാട് മൂടിയത് നാട്ടുകാര്‍ക്ക് കൂടുതല്‍ ഭീതിയായി.അതിനിടെ കുന്നത്തൂർ പാലം എഴുകോൺ
പൊതുമരാത്ത് സെക്ഷന്റെ പരിധിയിലായതിനാൽ തൊട്ടുചേർന്ന ശാസ്താംകോട്ട
സെക്ഷൻ അധികൃതർ ശ്രദ്ധിക്കാറേയില്ല.എന്നാൽ സ്വന്തം അധികാര പരിധിയിലുള്ള പാലത്തോട്
എഴുകോൺ സെക്ഷൻ യാതൊരു പരിഗണനയും നൽകാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഇലക്ട്രിക് പോസ്‌റ്റുകളിൽ കാട്ടുവള്ളി മൂടിയിട്ടും തെളിക്കാൻ വൈദ്യുതി വകുപ്പും തയ്യാറായിട്ടില്ല.

Advertisement