ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി പതാക ഉയർത്തി

Advertisement

ശൂരനാട്: ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി പതാക ഉയർത്തി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി സി.മോഹനൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പ്രശസ്ത ചലച്ചിത്ര താരം നരിയാപുരം വേണു മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, അക്കരയിൽ ഷെഫീക്ക്, അഫ്സൻ ഹുസൈൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് സംരക്ഷണ സദസും അക്ഷര ജ്വാലയും തെളിയിക്കും.

Advertisement