കാരൂര്‍ക്കടവില്‍ പുതിയ പാലം

Advertisement

മൈലം ഇഞ്ചക്കാട് തെക്ക്-കിഴക്ക് വാര്‍ഡുകളെ എം സി റോഡുമായി ബന്ധിപ്പിക്കുന്ന കാരൂര്‍ക്കടവില്‍ പുതിയ പാലം.  ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പുതുസൗകര്യം നാടിന് സമര്‍പ്പിച്ചു. പാലം വന്നതോടെ കൊട്ടാരക്കരയുടെ സമഗ്രവികസനത്തിന് വഴിയൊരുങ്ങുകയാണ്. മൈലത്ത് ദ്രുതഗതയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകാനിരുക്കുന്നത്. അതിനും ഈ സൗകര്യം ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര മുന്‍ എം എല്‍ എ ഐഷ പോറ്റി നിര്‍ദദ്ദശിച്ച ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ്പാലം പൂര്‍ത്തിയാക്കിയത്. മൈലം ഗ്രാമപഞ്ചായത് പ്രസിഡണ്ട് ബിന്ദു ജി നാഥ് അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

Advertisement