ശാസ്താംകോട്ടയക്ക് പൊയ്ക്കോളൂ, ഒരുമണിക്കൂര്‍ വഴിയില്‍ കളയാനുണ്ടെങ്കില്‍ മാത്രം,പാലങ്ങളുടെ പണിയും ലവല്‍ക്രോസുകളും കൂടി ജനത്തെ വലക്കുന്നത് ആരും കാണുന്നില്ലേ

Advertisement

കരുനാഗപ്പള്ളി.റെയിൽവേ മേൽപ്പാല നിർമ്മാണവും പിഡബ്ളിയുഡി പാല നിർമ്മാണത്തിനു മിടയിൽ പെട്ട് ഗതാഗതകുരുക്ക് ‘കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷന് തെക്ക് വശം മാളിയേക്കൽ റെയിൽവേ മാൽപ്പാലത്തിനും മാർക്കറ്റ് റോഡ് പാലം പുന നിർമ്മാണത്തിനുമിടയിൽ പെട്ടാണ് മാസങ്ങളായി ഗതാഗത കുരുക്ക്.

ശാസ്താംകോട്ട കരുനാഗപ്പള്ളി റോഡിൽ മാളിയേക്കൽ റെയിൽവേ ക്രോസിൽ മേൽപ്പാലം നിർമ്മാണത്തിൻ്റെ ഭാഗമായി ഒരു വർഷത്തിലേറെയായി വെളുത്ത മണൽ ജംഗ്ഷൻ വഴി വാഹനങ്ങൾ തിരിച്ചുവിടുകയായിരുന്നു. ഇതോടെ വെളുത്ത മണൽ ഇടക്കുളങ്ങര റോഡിൽ തിരക്കേറുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് കരുനാഗപ്പള്ളി മാർക്കറ്റ് റോഡിലെ പഴക്കം ചെന്ന പാലം പുനർനിർമ്മാണമാരംഭിച്ചതും. ഇതോടെ കിഴക്കൻ മേഖലകളിൽ നിന്നും കരുനാഗപ്പള്ളിയിലെത്തുന്നവർ ഗതാഗത കുരുക്കിൽ നട്ടം തിരിയുന്ന അവസ്ഥയാണ് നിലവിൽ. ശാസ്താംകോട്ട റൂട്ടില്‍ രണ്ട് ലവല്‍ക്രോസുകളും ചന്തയിലെ പാലംപണിയുമായതോടെ ഒരു മണിക്കൂറിലേറെ യാത്രക്കാര്‍ വൈകുമെന്നുറപ്പാണ്.

തിരക്ക് കൂടിയതോടെ റെയിൽവേ സ്റ്റേഷന് തെക്ക് വശരെത്ത് ഗേറ്റ് കടക്കാൻ ചില സമയങ്ങളിൽ അരമണിക്കൂറോളം കാത്ത് നിൽക്കണം. സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളുമാണ് ഏറെ ദുരിതത്തിൽ റെയിൽവേ മേൽപ്പാല നിർമ്മാണവും മാർക്കറ്റിലെ പാലത്തിന്‍റെ നിർമ്മാണവും യഥാസമയം തീർന്നിരുന്നുവെങ്കിൽ ഇതൊഴിവാക്കാമായിരുന്നു.