അക്ഷരപ്രതിജ്ഞയുമായി ഗ്രന്ഥശാല സംരക്ഷണ സദസ്സ്

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ്സ് സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
Advertisement

കരുനാഗപ്പള്ളി . ഗ്രന്ഥശാലകളുടെ ജനാധിപത്യ അവകാശം കവർന്നെടുത്ത് കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി അവയെ വരുത്തിയിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കേരളത്തിൻ്റെ സാമൂഹ്യ സാംസ്കാരിക വികാസത്തിൻ്റെ സിരാ കേന്ദ്രങ്ങളായിരുന്ന ഗ്രന്ഥശാലകളെ തകർക്കാനുള്ള നീക്കത്തിനെതിരെയുള്ള ഗ്രന്ഥശാലാ പ്രവർത്തകരുടെ പ്രതിഷേധമായി കൂട്ടായ്മ മാറി. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം നടന്ന സംരക്ഷണ സദസ് സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മുൻ സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി മുഖ്യ പ്രഭാഷണം നടത്തി.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ പി ബി ശിവൻ അധ്യക്ഷനായി സംസ്ഥാന കൗൺസിൽ അംഗം എ പ്രദീപ് സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ,ഐ ഷിഹാബ്, ഡോ വള്ളിക്കാവ് മോഹൻദാസ്, ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ മിനിമോൾ, മണപ്പള്ളി ഉണ്ണികൃഷ്ണൻ, പി കെ ഗോപാലകൃഷ്ണൻ, എ സജീവ് തുടങ്ങിയവർ പങ്കെടുത്തു.

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ്സ് സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

Advertisement