കൊല്ലം . എയ്ഡഡ് സ്കൂളുകളോട് സർക്കാർ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും എയ്ഡഡ്
മേഖലയിലെ അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കണമെന്നും
എയ്ഡഡ് സ്കൂൾ
മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) കൊല്ലം ജില്ലാ സെപഷ്യൽ കൺവൻഷൻ ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷത്തെ യൂണിഫോം വിതരണത്തിൻ്റെ തുക ഗവ.സ്കൂളുകൾക്ക് നൽകിയെങ്കിലും എയ്ഡഡ് സ്കൂളുകളെ അവഗണിച്ചു.ഒരു മാസത്തെ കറണ്ട് ചാർജ് അടക്കുവാൻ പോലും തികയാത്ത തുശ്ചമായ തുകയാണ് മെയിൻ്റൻസ് ഗ്രാൻറായി ലഭിക്കുന്നത്. ഇത് വർഷങ്ങളായി മുടങ്ങി കിടക്കുകയാണ്.ഇത്
വർധിപ്പിച്ച് അതാതു വർഷം വിതരണം ചെയ്യണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന ബൈജു പണിക്കർ അനുസ്മരണവും നടത്തി. കൊല്ലം പബ്ളിക് ലൈബ്രറി ആഡിറ്റോറിയത്തിൽ നടന്ന കൺവൻഷനും അനുസ്മരണവും സംസ്ഥാന വൈസ് പ്രസിഡൻറ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾ ഷെരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.വി ഉല്ലാസ് രാജ് ബൈജു പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി മഠത്തിൽ ഉണ്ണികൃഷ്ണപിള്ള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റെക്സ് വെളിയം, കെ.ബി.ലക്ഷ്മി കൃഷ്ണണ, എം.ഐ.അനിൽ, ജി. മനോഹരൻ നായർ ജില്ലാ ഭാരവാഹികളായ കെ.എസ്.രശ്മി, , എ.എൽ.ഷിഹാബുദ്ദീൻ, പി.തങ്കച്ചൻ, ടി.എം.എസ്.മണി, കെ.സിസിലി, മറിയാമ്മ ജോർജ്ജ്, അശോക് ബി.വിക്രമൻ, ജിജോ ജോർജ്ജ് എന്നിവർ സംസാരിച്ചു.