കേന്ദ്ര ഗവണ്മെന്റിന്റെ സഹകരണ വിരുദ്ധതക്കെതിരെ ധർണ

Advertisement

കുന്നത്തൂർ. ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ സഹകരണവിരുദ്ധതക്കെതിരെ നടന്ന ധർണ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ അഡ്വ. ടി മോഹനൻ അധ്യക്ഷത വഹിച്ചു. ബി രാഘവൻ പിള്ള സ്വാഗതം പറഞ്ഞു. എം. ഗംഗധാരകുറുപ്, ബി വിജയമ്മ, പ്രൊഫ. കേശവചന്ദ്രൻ നായർ, കെ കുമാരൻ, പ്രിയദർശിനി, അഡ്വ അൻസർ ഷാഫി, കെ കെ രവികുമാർ, മുടിത്ര ബാബു,ബിന്ദു ശിവൻ എന്നിവർ സംസാരിച്ചു. ധർണക് മുമ്പ് നടന്ന പ്രകടനത്തിന് കുറ്റിയിൽ നിസാo, എ ഷാനവാസ്‌, തുളസിധരൻപിള്ള, അജേഷ്, സുധർമ എന്നിവർ നേതൃത്വം നൽകി.

Advertisement