കഞ്ചാവ് ചെടി വളര്‍ത്തിയയാള്‍ പിടിയില്‍

Advertisement

കൊല്ലം: കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. മുണ്ടക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ കച്ചിക്കടവ് കടപ്പുറത്ത് റോബിന്‍ (33) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വിഷ്ണു ബി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ് എം.ആര്‍, ശ്രീനാഥ് എസ്.എസ്, അജിത്ത് ബി.എസ്, നിധിന്‍ ആര്‍, ജൂലിയന്‍ ക്രൂസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സ്നേഹ സാബു എന്നിവര്‍ പങ്കെടുത്തു. റോബിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.