കനാലിൽ വീണ അന്യ സംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപെടുത്തി

Advertisement

കുന്നത്തൂർ: ശാസ്താംകോട്ട- നെടിയവിള, ഭൂതക്കുഴി,റോഡിന് സമീപമുള്ള 15 അടിയോളം താഴ്ചയുള്ള വെള്ളമില്ലാത്ത കനാലിൽ വീണ അന്യസംസ്ഥാനക്കാരനായ 37 വയസ്സുള്ള ബർമ്മയെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. നെടിയവിള സ്വകാര്യ കട്ടകമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. കനാലിൽ വീണു കിടക്കുന്നത് കണ്ട നാട്ടുകാർ ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി. റസ്ക്യൂ നെറ്റിന്റെയും റോപ്പിന്റെയും സഹായത്താൽ സേനാംഗങ്ങൾ ഇയാളെ കനാലിൽ നിന്നും കരയ്ക്ക് എത്തിച്ചു. തുടർന്ന് സജ്ജമാക്കിയ ആംബുലൻസിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഗ്രേഡ്അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവ് കുമാർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ഷിനു, ടിഎസ് രതീഷ്, അഭിലാഷ്, ഷാനവാസ്, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവറായ ജയപ്രകാശ്,ഹോം ഗാർഡ് ബിജു, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Advertisement