ശാസ്താംകോട്ട തടാകം ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ സമഗ്ര സംരക്ഷണത്തിനായി ഏതെങ്കിലും നിയമമോ സർക്കാർ ഏജൻസികളോ ഇല്ല, സി ആർ നീലകണ്ഠൻ

Advertisement

തടാക സംരക്ഷണത്തിന് ഇന്ധനമായി മാറിയ കെ.കരുണാകരൻ പിള്ളയുടെ പോരാട്ടത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത് കാലത്തിന്റെ അനിവാര്യത

ശാസ്താംകോട്ട. തടാകം ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ സമഗ്ര സംരക്ഷണത്തിനായി ഏതെങ്കിലും നിയമമോ സർക്കാർ ഏജൻസികളോ ഇല്ലെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. ദൂരവ്യാപക ഫലങ്ങൾ കണ്ടെത്തി ശാസ്ത്രീയമായ സംരക്ഷണമൊരുക്കാൻ വലിയ പോരാട്ടം ആവശ്യമാണ്. എന്നാൽ അതത്ര എളുപ്പവുമല്ല. ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണം ഒരു തലമുറയുടെ മാത്രം പ്രശ്നമല്ല. മഴയിലൂടെ തടാകത്തിലേക്ക് ജലമെത്തുന്ന വഴികൾ വരെ സംരക്ഷിക്കപ്പെടണം. ചൂഷണം തടയാൻ ജലത്തിന്റെ ഉപയോഗം ക്രമപ്പെടുത്തേണ്ടത് പ്രധാനമാണ്. തടാക സംരക്ഷണത്തിന് ഇന്ധനമായി മാറിയ കെ.കരുണാകരൻ പിള്ളയുടെ പോരാട്ടത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. തടാക സംരക്ഷണ സമിതി ശാസ്താംകോട്ടയിൽ നടത്തിയ കെ. കരുണാകരൻ പിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലീഗല്‍ സര്‍വീസസ് അദാലത്തില്‍ ഉയരുന്ന പൊതു,പരിസ്ഥിതി പ്രശ്നങ്ങളില്‍ സഹായക നിലപാടുകള്‍ കണ്ടെത്തുന്നതടക്കം ജനോപകാരപ്രദമായ ഒട്ടനവധി നടപടികളില്‍ സഹായിച്ച വ്യക്തിയാണ് കെ കരുണാകരന്‍പിള്ളയെന്നും അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളെ നാം പിന്തുടരേണ്ടതുണ്ടെന്നും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്എച്ച് പഞ്ചാപകേശന്‍ അനുസ്മരിച്ചു.

തടാകസംരക്ഷണസമിതി ആക്ഷന്‍ കൗണ്‍സില്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എസ് ബാബുജിഅധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡന്‍റ് അഡ്വ.അന്‍സര്‍ഷാഫി, ജല അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍ , എം വി ശശികുമാരന്‍നായര്‍,ബി സേതുലക്ഷ്മി, ഡോ.പി കമലാസനന്‍, വൈ ഷാജഹാന്‍, ശാസ്താംകോട്ട ഭാസ്, തുണ്ടില്‍ നൗഷാദ്, പ്രഫ. അമൃതകുമാരി, എസ് ദിലീപ്കുമാര്‍,ഉല്ലാസ് കോവൂര്‍, കെകെ ശിവശങ്കരപ്പിള്ള, ജോണ്‍ പരിശവിള, കെ വി രാമാനുജന്‍തമ്പി,അഡ്വ. ടി കലേശന്‍,സമിതി ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി സ്വാഗതവും വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ് നന്ദിയും പറഞ്ഞു.

കെ കരുണാകരന്‍പിള്ളയുടെ കുടുംബത്തിന് സ്മരണാചിത്രം എസ്എച്ച് പഞ്ചാപകേശന്‍ കൈമാറുന്നു

തടാകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പഠനത്തിലൂടെ കണ്ടെത്തിയ പരിഹാരങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും പുതിയ ജലചൂഷണത്തിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും കരുണതേടിയ തടാകവും ഭാവിയും എന്ന ഓപ്പണ്‍ഫോറത്തില്‍ ആവശ്യമുയര്‍ന്നു.

Advertisement