കൊല്ലം കോർപ്പറേഷനിൽ ശമ്പളം ആവശ്യപ്പെട്ട് പ്രതിഷേധിച്ച തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കി

Advertisement

കൊല്ലം. കോർപ്പറേഷനിൽ ശമ്പളം ആവശ്യപ്പെട്ട് പ്രതിഷേധിച്ച അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികളെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. 50 ദിവസമായി ജോലി ചെയ്തിട്ടുo ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മേയറെ കാണാൻ എത്തിയതായിരുന്നു തൊഴിലാളികൾ.എന്നാൽ തനത് ഫണ്ടിൽ നിന്ന് പണം അനുവദിച്ചിട്ടുണ്ടെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. ശക്തികുളങ്ങര രണ്ടാം ഡിവിഷൻ തൊഴിലാളികളെയാണ് പോലീസ് ബലം പ്രയോഗിച്ച് നീക്കിയത്.

ജോലി ചെയ്തിട്ടും ശബളം ലഭിക്കുന്നില്ലെന്ന പരാതി മേയറി നോട് പറയാനാണ് ശക്തികുളങ്ങര രണ്ടാം ഡിവിഷനിലെ അയ്യങ്കാളി നഗര തൊഴിലുപ്പ് തൊഴിലാളികൾ മേയറെ കാണാൻ എത്തിയത്.ഹരിത കർമ്മ സേനകൾക്കുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫിനെത്തിയ മേയർ പ്രസന്ന ഏണസ്റ്റിനെ കോർപ്പറേഷന് മുന്നിൽ വച്ച് തൊഴിലാളികൾ നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. തൊഴിലാളികളോട് ക്ഷോഭിച്ച മേയർ ഓഫീസ് മുറിയിലേക്ക് പോയി.

മേയറെ വിടാതെ പരാതിയുമായി തൊഴിലികളും പിന്തുടർന്നു.എന്നാൽ മേയറുടെ ഓഫീസിന് മുന്നിൽ വെച്ച് തൊഴിലുറപ്പ് തൊഴിലാളികളെ ജീവനക്കാർ തടഞ്ഞു.ഇതോടെ പരാതി പറയാൻ എത്തിയവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പോലീസ് സ്ഥലത്ത് എത്തിയെങ്കിലും മേയറെ കാണണമെന്ന ആവശ്യത്തിൽ തൊഴിലാളികൾ ഉറച്ച് നിന്നു. പക്ഷേ ഇതിനിടെ മേയർ പിൻവാതിലിലൂടെ പുറത്തേക്ക് പോയി. ഒരു മണിക്കൂറോളം പ്രതിഷേധം തുടർന്നതോടെ ബലം പ്രയോഗിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ പ്രതിപക്ഷ പാർട്ടി പ്രതിനിധികളെയും പോലീസ് അറസ്റ്റ് ചെയ്തു. സജീവമായി ജോലി ചെയ്യുന്ന രണ്ടായിരത്തോളം തൊഴിലാളികളിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കവരിൽ പലർക്കും 50 ദിവസത്തെ കൂലി കിട്ടയിട്ടില്ല. കഴിഞ്ഞ ദിവസം കോർപ്പറേഷന്റെ തനത് ഫണ്ടിൽ പദ്ധതിയ്ക്ക് പണം വകയിരുത്തുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് എല്ലാവർക്കും പണം ലഭ്യമായിട്ടില്ല.സർക്കാർ പണം നൽകാത്താണ് പ്രതിസന്ധിക്ക് കാരണം.

Advertisement