പ്രീ കോൺക്ലേവ് ഇവന്റ്സ് ഉത്ഘാടനം ചെയ്തു

Advertisement

കരുനാഗപ്പള്ളി. ഉന്നത വിദ്യാഭ്യാസ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആർ.ഡി)യും കേരള ഐ.റ്റി. മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺക്ലേവായ ഇന്റർനാഷണൽ കോൺക്ലേവ് ഓൺ ജെൻ എ.ഐ ആൻഡ് ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷന്റെ ഭാഗമായി കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രീ കോൺക്ലേവ് പ്രോഗ്രാമുകളുടെ ഉത്ഘാടനം സി.ആർ.മഹേഷ് എം.എൽ നിർവഹിച്ചു.

മാറിവരുന്ന കാലഘട്ടത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും പൂർണ്ണമായും ഉപയോഗിക്കുന്നതിനും കേരള സമൂഹത്തെ സജ്ജമാക്കുന്നതിന് ഈ കോൺക്ലേവും അനുബന്ധമായി എല്ലാ ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളും നടത്തുന്ന പ്രീ കോൺക്ലേവ് ഇവൻറ്സും ഉപകരിക്കട്ടെ എന്ന് സി.ആർ മഹേഷ് എം.എൽ എ ആശംസിച്ചു.

ഒപ്പം എ.ഐ-യുടെ തെറ്റായ ഉപയോഗരീതികൾ നിരുത്സാഹപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോളേജിൽ ഈ വർഷം മുതൽ ആരംഭിച്ച ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റ സയൻസ്, ഡി. വോക് ഇൻ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് & റോബോട്ടിക്സ് എന്നീ കോഴ്‌സുകളിലെ വിദ്യാർത്ഥികൾ ഈ കോൺക്ലേവും അനുബന്ധ പ്രോഗ്രാമുകളും പൂർണമായി പ്രയോജനപ്പെടുത്തണം എന്നും അദ്ദേഹം ഉപദേശിച്ചു. തുടർന്ന് ജനറേറ്റീവ് എ.ഐയും ജി.പി ആപ്ലിക്കേഷനും എന്ന വിഷയത്തിൽ പ്രൊഫ:സുമോദ് സുന്ദർ നയിച്ച സെമിനാറും നടന്നു. കോൺക്ലേവിന്റെ ഭാഗമായി “ചാറ്റ് ബോട്ട് കോംബാറ്റ് എന്ന എ.ഐ പവേഡ് മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് മത്സരം നടക്കുന്നു. തുടർന്ന് 28ന് നോർത്തീസ്റ്റേൺ യൂണിവേഴ്സിറ്റി യു.എസ്.എസ്.എ.യിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോ. രശ്മി രാമചന്ദ്രൻപിള്ളയുടെ റെസ്‌പോൺസിബിൾ എ.ഐ. സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.