കൊട്ടിയത്തെ കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തി, കേസായി

Advertisement

കൊല്ലം.കൊല്ലത്തുനിന്നും പോയ ടൂർ ബസിൽ ഗോവൻ മദ്യം കടത്തിയതായി കേസ്. പ്രിൻസിപ്പാൾ ഉൾപ്പെടെ 4 പേർക്ക് എതിരെ എക്സൈസ് കേസെടുത്തു

കോളേജ് ടൂറിനിടെ ബസ്സിൽ മദ്യം കടത്തിയ സംഭവത്തിലാണ് പ്രിൻസിപ്പലിനെതിരെ കേസെടുത്തത്. പ്രിൻസിപ്പാളിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു മദ്യം. 50 കുപ്പി മദ്യം എക്സൈസ് കണ്ടെത്തി
കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ആണ് ഗോവയിൽ ടൂർ പോയത്. ഗോവയില്‍ ടൂര്‍ പോകുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ മദ്യം യഥേഷ്ടം വാങ്ങിവരുന്നത് പതിവാണ്. വിലക്കുറവാണ് മുഖ്യകാരണം.

. representational picture