കൊട്ടാരക്കര: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും എഴുകോണ്‍, കുഴിമതിക്കാട് വഴി തിരുവനന്തപുരത്തേക്ക് പുതിയ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസിന് ഇന്ന് തുടക്കം. എഴുകോണ്‍-കുഴിമതിക്കാട്-നല്ലില-കണ്ണനല്ലൂര്‍-കൊട്ടിയം-പാരിപ്പള്ളി-ആറ്റിങ്ങല്‍-മെഡിക്കല്‍ കോളേജ് വഴി തിരുവനന്തപുരത്തേക്കാണ് സര്‍വീസ്. എല്ലാ ദിവസവും രാവിലെ ആറിന് കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് കുഴിമതിക്കാട് ജങ്ഷനില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.