അനധികൃത രൂപമാറ്റം, അടിപൊളിശബ്ദവും ലൈറ്റും, കാറും ഉടമയും കസ്റ്റഡിയിലായി

Advertisement

കരുനാഗപ്പള്ളി. അനധികൃതമായി രൂപമാറ്റം നടത്തി പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയ കാര്‍ കരുനാഗപ്പളളി മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു.രണ്ട് ലക്ഷം രൂപയോളം രൂപ ചെലവാക്കി അധിക ഫിറ്റിംഗ്സ് നടത്തിയ വാഹനമാണ് പിടികൂടിയത്. വാഹനത്തിൻ്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുകയും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തു.

ഓടിക്കൊണ്ടിരിക്കുന്നതും നിർത്തിയിട്ടിരിക്കുന്നതുമായ വാഹനങ്ങൾ അഗ്നിയ്ക്ക് ഇരയാകുന്ന സാഹചര്യത്തിലാണ് അനധികൃത ഫിറ്റിംഗ് സിന് വയറിങ് കട്ട് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിന് കരുനാഗപ്പള്ളി ആർടിഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രണ്ട് ലക്ഷം രൂപയോളം രൂപ ചെലവാക്കി അനധികൃത ഫിറ്റിംഗ്സ് നടത്തിയ വാഹനം പിടിച്ചെടുത്തത്. കരുനാഗപ്പള്ളി കടത്തൂർ സ്വദേശിയുടെ കാറാണ് ഇത്തരത്തിൽ രൂപമാറ്റം നടത്തിയതിന് പിടിച്ചെടുത്തത്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന തരത്തിൽ റിമോട്ട് സിസ്റ്റം ഉള്ള സൈലൻസറും മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണഞ്ചിപ്പിക്കുന്ന രീതിയിലുള്ള ഹെഡ്ലൈറ്റും, ഗിയർ ലിവർ സൗണ്ട് സിസ്റ്റം എന്നിവയും അനധികൃതമായി കാറിൽ സെറ്റ് ചെയ്തിരിന്നുവെന്ന് കരുനാഗപ്പള്ളി ജോയിൻറ് ആർട്ടി ഒ അനിൽകുമാർ പറഞ്ഞു.

വാഹനത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്ത മോട്ടർ വാഹന വകുപ്പ്, ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വാഹനത്തിൻറെ എക്സ്ട്രാ ഫിറ്റിംഗ്സുകൾ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് .വാഹനത്തിന് 20,000 രൂപയും മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബേബി ജോൺ, ജയചന്ദ്രൻ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഗുരുദാസ് എന്നിവർ ചേർന്നാണ് വാഹനം പിടിച്ചെടുത്തത്

Advertisement