മസ്കുലർ ഡിസ്ട്രോഫി അവബോധത്തിന് കാല്‍ നടയാത്ര

Advertisement

ഓച്ചിറ . മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തെക്കുറിച്ചും അത്തരം രോഗം ബാധിച്ചവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും സംവദിക്കുന്നതിനും സമൂഹത്തിന് അവബോധം നൽകുന്നതിനും ആയി മൈൻഡ് ട്രസ്റ്റിന്റെ ഉപദേശക സമിതി അംഗവും, ബാംഗ്ലൂർ മൗണ്ട് ഫോർട്ട് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ അരുൺ സദാശിവന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിച്ച കാൽനട പ്രചാരണ ജാഥ ആലപ്പുഴ ജില്ലയിൽ സമാപിച്ചു.
കൊല്ലം ജില്ലാ അതിർത്തിയായ ഓച്ചിറയിൽ, സ്വാഗതമോതി ACCOK സംസ്ഥാന രക്ഷാധികാരി അബ്ബാമോഹൻ, സാമൂഹിക നീതി ഫോറം പ്രസിഡന്റ് മെഹർഖാൻ ചേന്നല്ലൂർ, ACCOK കൊല്ലം ജില്ലാ കോർഡിനേറ്റർ മധു ആദിനാട്, ഓച്ചിറ ഷാജഹാൻ, മുഹമ്മദ്‌ നജാഹ്, ജിജാസ് ഹുസൈൻ , അൻവിത,ഓച്ചിറ ഗോപുരം ഓട്ടോ റിക്ഷ തൊഴിലാളികൾ എന്നിവർ ചേർന്ന് സ്വീകരണം നൽകി.

Advertisement