കൊല്ലം: ഈ മാസം 26ന് കല്ലടയാറ്റില്‍ ചാമ്പ്യന്‍സ് ലീഗിന് സമാന്തരമായി നടത്താനിരുന്ന നാടന്‍ വള്ളങ്ങളുടെ ജലോത്സവത്തിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു. എല്ലാ പ്രധാനപ്പെട്ട ജലോത്സവങ്ങളും ഒന്നുചേര്‍ത്താണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുന്നത്. കല്ലട ജലോത്സവം ഇതിന്റെ ഭാഗമായി വരുന്നതിനാല്‍ മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചിട്ടുണ്ട്. മറ്റ് സുരക്ഷാ കാരണങ്ങള്‍കൂടി പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ കല്ലടയാറ്റിലെ സമാന്തര ജലോത്സവം നിരോധിച്ചതദ്. ജലോത്സവം തടയുന്നതിലേക്കായി മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയെയും ചുമതലപ്പെടുത്തി.