ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം 28-ാം ഓണം ഉത്സവം നാളെ തുടങ്ങും

Advertisement

ശാസ്താംകോട്ട . ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം 28-ാം ഓണം ഉത്സവം നാളെ തുടങ്ങും. 26നു സമാപിക്കും. തന്ത്രി കീഴ്ത്താമരശേരി മഠം രമേശ് ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും. നാളെ രാ വിലെ 5.30നു മൃത്യുഞ്ജയഹോമം, 8നു ഭാഗവതപാരായണം, വൈകിട്ട് 7നു അഭിലാഷ് കീഴൂട്ട് പ്രഭാഷണം നടത്തും. 8നു ഭജൻ സ്, 25നു രാവിലെ 5.30നു മഹാഗണപതിഹോമം, 8നു നാരായണീയ പാരായണം, വൈകിട്ട് 7നു സതീഷ് ചന്ദ്രൻ മുട്ടത്തറ പ്രഭാഷണം നടത്തും. 8നു തിരുവാതിര ഫെസ്റ്റ്, 9.30നു മ്യൂസിക്കൽ സ്റ്റാർ ഷോ, 26നു രാവിലെ 5നു വിശേഷാൽ അഭിഷേകം 101 കുടം ധാര, 5.30നു ഗണപതിഹോമം, 7നു ഉരുൾനേർച്ച, 8നു ഭാഗവത പാരായണം, വൈകിട്ട് 3നു കെട്ടുകാഴ്ച, 8.30നു നാടകം എന്നിവ നടക്കുമെന്നും എല്ലാ ദിവസവും രാവിലെ 7.30നു പറയിടീൽ ഉണ്ടാകുമെന്നും ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജി.അരുൺ ഗോ പി, വൈസ് പ്രസിഡന്റ് ജി.ശങ്കരപ്പിള്ള, സെക്രട്ടറി ജ്യോതിഷ് സി. പനമൂട്ടിൽ എന്നിവർ പറഞ്ഞു.

Advertisement