ഫാ.ജോൺ സ്ളീബ മുഖത്തല എഴുതിയ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം നടന്നു

Advertisement

കരുനാഗപ്പള്ളി. ഫാ.ജോൺ സ്ളീബ മുഖത്തല എഴുതിയ കവിതാ സമാഹാരത്തിൻ്റെ പ്രകാശന കർമ്മം കരുനാഗപ്പള്ളിയിൽ നടന്നു. അൻപത് കവിതകളടങ്ങിയ മനസാക്ഷിയുടെ വിളക്ക് തണ്ട് എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം കൊല്ലം സബ് കളക്ടർ മുകുന്ദ് ടാക്കൂർ. IAട നിർവ്വഹിച്ചു.പൗരോഹിത്യത്തിനിടയിൽ സമയം കണ്ടെത്തി രചന നടത്തിയഫാ.ജോൺ സ്ലീബായുടെ നാലാമത്തെ പുസ്തകമാണിത്.കൊല്ലം ജനകീയ കവിതാവേദി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസിലാണ് പ്രകാശന കർമ്മം നടന്നത്.ഇതുമായി ബന്ധപ്പെട്ട സമ്മേളനം സി.ആർ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.


രണ്ട് ലേഖനങ്ങൾ ഉൾപ്പെടെ നാലാമത്തെ പുസ്തകത്തിൻ്റെ പ്രകാശനമാണ് നടന്നത്.നിലവിൽ കരുനാഗപ്പള്ളി തഴവ യിലെ മാർത്തോമ്മ പള്ളിയിലെ വികാരിയാണ് ഫാ’ജോൺ സ്ലീബ ഇതൊടനുബന്ധിച്ച് നടന്ന സമ്മേളനം സി ആർ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജനകീയ കവിതാ വേദി പ്രസിഡൻ്റ് കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.ബിജു പാപ്പച്ചൻ, വി.വിജയകുമാർ, ഇഞ്ചക്കാട് ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

Advertisement