ശൂരനാട്:ശൂരനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു-എസ്എസ്എൽസി വിജയികൾക്ക് തെന്നല.ജി.ബാലകൃഷ്ണപിള്ള നവതി ഫൗണ്ടേഷൻ പ്രഖ്യാപിച്ച അവാർഡ് വിതരണത്തിന് സ്കൂളിൽ അനുമതി നിഷേധിച്ച നടപടിയിൽ ശൂരനാട് വടക്ക് പ്രതിഷേധം വ്യാപകം.സംഭവത്തിൽ പ്രതിഷേധിച്ച്
കെ.എസ്.യുവിന്റെ നേതൃത്വത്തിൽ
പഠിപ്പ് മുടക്കും കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധ സമരവും നടത്തി.ഒക്ടോബർ രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന അവാർഡ് വിതരണത്തിന് സ്കൂൾ പി.ടി.എ ആണ് അനുമതി നിഷേധിച്ചത്.പി.ടി.എ എടുത്ത തീരുമാനത്തിന് എച്ച്.എം ന്റെ പിന്തുണയും ഉണ്ടായിരുന്നു.ഇതര സംഘടനകൾക്ക് യഥേഷ്ടം അനുമതി നൽകുകയും തെന്നല എന്ന നാമം കണ്ടപ്പോൾ ഹാലിളകി കുട്ടികൾക്ക് കിട്ടേണ്ട ആനുകൂല്യം വിതരണത്തിന് അനുമതി നിഷേധിക്കുകയും ചെയ്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ പഠിപ്പ് മുടക്കും പ്രകടനവും നടത്തിയത്.തുടർന്ന് കോൺഗ്രസ് ശൂരനാട്,ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫീസ് പടിക്കൽ ഉപരോധവും നടത്തി.മണ്ഡലം പ്രസിഡന്റ് എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ഫൗണ്ടേഷൻ സെക്രട്ടറി വി.വേണുഗോപാല കുറുപ്പ്
ഉദ്ഘാടനം ചെയ്തു.ശൂരനാട് മണ്ഡലം പ്രസിഡന്റ് എച്ച്.അബ്ദുൽ ഖലീൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപ്,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ആലൂക്കാ ശിഹാബ്,നളിനാക്ഷൻ,കബീർ,
പ്രസന്നൻ,സലീം ചേഞ്ചിറക്കുഴി, ഗംഗാദേവി,അജ്മൽ ബിജു,അഞ്ജലി,ശ്രീലക്ഷ്മി,ദിലീപ്,
ഷാൻ,ഹാഷിം കമൽ,അംബിക,എം.എച്ച് സാദിഖ്,ലത്തീഫ് എന്നിവർ പ്രസംഗിച്ചു.