വേളാങ്കണ്ണി എക്പ്രസ്സ് ട്രെയിനിന് കോൺഗ്രസ്സ് സ്വീകരണം നൽകി

Advertisement


ശാസ്താംകോട്ട: വേളാംങ്കണ്ണി എക്സ്പ്രസ്സ് ട്രെയിൻ രണ്ട് ദിവസമായി വർദ്ധിപ്പിച്ച കൊടിക്കുന്നിൽ സുരേഷ് എം.പി ക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകരും യാത്രക്കാരും ശാസ്താംകോട്ട റെയിൽവേസ്റ്റേഷനിൽ പ്രകടനം നടത്തി കൊണ്ട് വേളാംകണ്ണി എക്സ്പ്രസ്സ് ട്രെയിനിന് സ്വീകരണം നൽകി.ആഴ്ചയിൽ ഒരു ദിവസമായിരുന്ന ട്രെയിൻ രണ്ട് ദിവസമായി വർദ്ധിപ്പിക്കുകയായിരുന്നു.

കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ അധികാരികൾക്ക് നൽകിയ നിവേദനം പരിഗണിച്ചാണ് ഇന്ന് മുതൽ ശനി, തിങ്കൾ ദിവസങ്ങളിൽ ശാസ്താംകോട്ടയിൽ ട്രെയിൻ നിർത്തുന്നത്.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ലോക്കോപൈലറ്റിന് ബൊക്കെ നൽകി ട്രെയിനിനെ സ്വീകരിച്ചു. മണ്ഡലം പ്രസിസന്റ് വിദ്യാരംഭം ജയകുമാർ , ബി. സേതു ലക്ഷ്മി,ഷാജി ചിറക്കുമേൽ , വി.എൻ.സദാശിവൻ പിള്ള , പ്രശാന്ത് പ്രണവം,സുരീന്ദ്രൻ , സജി ലാൽ ,ദിവാകരൻ പിളള മാണിശ്ശേരിൽ, ഗോപാലകൃഷ്ണപിള്ള മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.

പുതുതായി സ്റ്റോപ്പ് അനുവദിച്ച എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിന് കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ് എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷ്‌ എംഎല്‍എ ട്രെയിൻ ഫ്ലാഗോഫ് ചെയ്തു. ആക്ഷൻ കൗൺസില്‍ നേതാക്കളായ നജീബ് മണ്ണേൽ, കെകെ. രവി എന്നിവര്‍ നേതൃത്വം നല്‍കി

Advertisement