കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയെ കടന്ന് പിടിച്ച് മാനഹാനി വരുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

Advertisement

കരുനാഗപ്പള്ളി .കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായ യുവതിയെ കടന്ന് പിടിച്ച് മാനഹാനി വരുത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. തൊടിയൂർ വില്ലേജിൽ മന്നാനിയ തൈക്കാവിന് സമീപം പത്തിൽ പടീറ്റതിൽ വീട്ടിൽ ഷംസുദ്ദീൻ മകൻ ഷാജഹാൻ(38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയി ലായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി ഇടക്കുളങ്ങര മുരുകാലയം ജംഗ്ഷന് സമീപത്ത് എത്തിയപ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്.

പുറകിലൂടെ വന്ന് യുവതിയെ കടന്ന് പിടിച്ച പ്രതി കുതറി മാറാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയോടെ അസഭ്യം വിളിക്കുകയും ചെയ്തു. യുവതി സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്പോൾ പ്രതി സ്കൂട്ടറിന്റെ താക്കോൽ ബലമായി ഊരിയെടുക്കാൻ ശ്രമിക്കു കയും ബലപ്രയോഗം നടത്തുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടി സ്ഥാനത്തിൽ സർക്കാർ ഉദ്യോഗസ്ഥയുടെ ജോലി തടസ്സപ്പെടുത്തിയതിനും അസഭ്യം വിളിച്ചുകൊണ്ട് കടന്ന് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്യ കുറ്റത്തിന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപള്ളി എ.സി.പി വി.എസ്. പദീപകുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു വി യുടെ നേതൃത്വത്തിൽ എസ്.ഐ ഷമീർ ഷാജി മോൻ എസ്.സി.പി.ഒ മാരായ രാജീവ്, ഹാഷിം, ബീന് സി.പി. അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് |

Advertisement