കൊല്ലം. ഗ്രാമീണ മേഖലയുടെ വികസനവഴിആയിത്തീരാനുള്ള തൊഴിലുറപ്പു പദ്ധതി സ്വകാര്യവ്യക്തികളുടെ പുരയിടം മിനുക്കല്‍ പരിപാടിയായി മാറുന്നതായി ആക്ഷേപം. ആസൂത്രണത്തിലെ അപാകതകളും നടപ്പിലാക്കുന്നവരുടെ വളച്ചൊടിക്കലുമാണ് മികച്ച പദ്ധതിയെ ആക്ഷേപ പരിപാടിയാക്കി മാറ്റുന്നത്. പൊതു ഇടങ്ങളുടെ ശുചീകരണം നവീകരണം എന്നിവയ്ക്ക് ഉപയോഗപ്പെടുത്താവുന്ന പദ്ധതി ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാടുവെട്ടല്‍ കൃഷിക്ക് ഒരുക്കല്‍ എന്നിവയാക്കിമാറ്റി.
ജില്ലയില്‍ ഏറെ പൊതുജനോപകാരപ്രദമായ പദ്ധതിയാണ് ജനുവരി ഫെബ്രുവരിമാസങ്ങളില്‍ നടത്തേണ്ട കനാല്‍ ശുചീകരണം. കഴിഞ്ഞ വര്‍ഷം ഇത് തൊഴിലുറപ്പുകാരില്‍നിന്നും മാറ്റി. രണ്ടുകാരണമാണ് ഇതിന് പറയുന്നത്. ഒന്ന് കെഐപി സ്വന്തം നിയലില്‍ ഉപകരണം ഉപയോഗിച്ചും മറ്റും ഇതു ചെയ്യുന്നതിന് കരാര്‍ ഏര്‍പ്പാടാക്കി. ഒരേ തൊഴില്‍ പലവട്ടം ചെയ്യുന്നു എന്നപേരില്‍ തൊഴിലുറപ്പ് നിയമപ്രകാരം ഈ തൊഴില്‍ വേണ്ടെന്നു വച്ചു. സംഭവിച്ചത് കഴിഞ്ഞ വേനലില്‍ പലയിടത്തും കനാല്‍ ജലമെത്തിയില്ല കരാറുകാര്‍ കാര്യക്ഷമമായി ചെയ്തില്ല, പണം വെട്ടിക്കല്‍ നടന്നുവെന്ന് ആക്ഷേപം. കനാലില്‍ മാലിന്യങ്ങള്‍ തടഞ്ഞ് നാശനഷ്ടമുണ്ടായി. കഴിഞ്ഞ കുറേ വര്‍ഷങ്ങലായി അഏറെ കാര്യക്ഷമമായി നടന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്.
റഓഡുവക്കില്‍ കാടുവളരുന്നത് വൃത്തിയാക്കല്‍ തൊഴിലുറപ്പില്‍ നന്നായി നടന്നു വന്നതാണ്.
പതിവു തൊഴില്‍ എന്നപേരില്‍ അത് തടഞ്ഞു. റോഡിന്റെ ഓരവും പൊതു സ്ഥാപനങ്ങളുടെ പരിസരവും കാടുപിടിച്ചു കിടക്കുമ്പോള്‍ ഇപ്പോള്‍ വീട്ടുപറമ്പുകളില്‍ പണിയെടുക്കുകയാണ് തൊഴിലുറപ്പുകാര്‍. പൊതു ഇടങ്ങളില്‍ വൃത്തിയാക്കണണെങ്കില്‍ അവിടെ തൈകള്‍ നടുന്ന പദ്ധതിവേണമെന്നാണ് അധികൃതരുടെ ന്യായം. വഴിയില്‍ നടാന്‍ തൈകളില്ലാത്തതിനാലാണേ്രത ശുചീകരിക്കാത്തത്. അതേസമയം നീര്‍ത്തടസംരക്ഷണം എന്ന വകുപ്പിലാണ് സ്വകാര്യവ്യക്തികളുടെ പുരയിടത്തില്‍ കൂട്ടമായിറങ്ങി വെട്ടുംകിളയും നടത്തുന്നത്. അതിന് ഒരു തടസവുമില്ല. എന്നാല്‍ കുറച്ചു ഭൂമിയുള്ള പാവപ്പെട്ടവര്‍ക്ക് കൃഷിക്ക് ഒരുക്കി നല്‍കാന്‍ വകുപ്പുണ്ട്. അത് നടക്കാറില്ലെന്നുമാത്രം.പൊതുകുളങ്ങള്‍ സുചീകരിക്കല്‍ പോലുള്ള പദ്ധതിക്ക് അനുമതിയുണ്ടെങ്കിലും റിസ്‌ക് ഏറെയായതിനാല്‍ ഏറ്റെടുക്കുന്നവര്‍ കുറവാണ്. വിശാലമായ പൊതുഭൂമി ലാന്‍ഡ് ഡവലപ്‌മെന്റ് എന്ന വകുപ്പില്‍ പെടുത്തി ഉപയുക്തമാക്കാം എന്നാലും ചില തട്ടുമുട്ടുന്യായങ്ങളാല്‍ ഇത് നടക്കാറില്ല.
പദ്ധതിരൂപികരിക്കുന്നതില്‍ ജില്ലാ അധികാരിയായ കലക്ടറുടെ വിവേചനാധികാരം ഉപയോഗിച്ച് ഒരു തൊഴില്‍ ജനോപകാരപ്രദമാക്കാം. എന്നാല്‍ അത് നടക്കുന്നില്ല. ജില്ലാ കലക്ടര്‍ വിചാരിച്ചാല്‍ കനാല്‍ ശുചീകരണം അനുവദിക്കാവുന്നതേയുള്ളു.
റോഡരികിലെ കാടുവെട്ടിയാല്‍ ഉണ്ടാകുന്ന നേട്ടത്തെപ്പറ്റി ഉന്നതരെ അറിയിക്കണം. പൊതു ഭൂമിയിലെ ശുചീകരണം മറ്റ് പാഴ്ചിലവുകള്‍ ഒഴിവാക്കുമെന്ന് ഉന്നതാധികൃതര്‍ ഇതുസംബന്ധിച്ച യോഗങ്ങളില്‍ സ്ഥാപിക്കണം. റെയില്‍വേ സ്റ്റേഷനുകള്‍ ബസ് ഷെല്‍ട്ടറുകള്‍ എന്നിവയുടെ വൃത്തിയാക്കല്‍ ഭൂമിയിലെ കാടുവെട്ടല്‍ എന്നിവ പതിവായി ചെയ്യുന്നതിന് അനുമതി ലഭ്യമാക്കാവുന്നതേയുള്ളൂ. ഓരോ സ്ഥലത്തും ഇത്തരം സേവനം ആവശ്യമുള്ള പദ്ധതികള്‍ പഞ്ചായത്തുകള്‍ പൊതു ചര്‍ച്ചയിലൂടെ കണ്ടെത്തി അധികൃതരെ അറിയിച്ച് അനുമതി വാങ്ങുന്ന പതിവുണ്ടാകണം. കാടിനുപകരം പൂന്തോട്ടങ്ങള്‍ വളര്‍ത്താന്‍പോലും കഴിഞ്ഞേക്കും. നീര്‍ത്തടങ്ങളുടെ ശുചീകരണവും സംരക്ഷണവും സ്ഥിരം ജോലിയാക്കാം. കിണറുകള്‍ വ്യാപകമായി ശുചീകരിച്ച് നല്‍കാം. പരസ്പരം സഹായത്തിലൂടെ പണ്ട് കൃഷിപ്പണികള്‍ ചെയ്തിരുന്ന പോലെ കുറച്ചു ഭൂമിയുള്ളവകരുടെ പട്ടിക തയ്യാറാക്കി അവര്‍ക്ക് വാഴ മരച്ചീനി പച്ചക്കറി പോലുള്ള കാര്‍ഷിക ജോലികള്‍ക്ക് സഹായമേകാം. തെങ്ങുകളുടെ സംരക്ഷണം പരിശീലിപ്പിച്ച് ഗ്രൂപ്പുകളെ ഇതിനായി സജ്ജരാക്കാം. മല്‍സ്യകൃഷിക്ക് തയ്യാറുള്ളവരെ അതിനായി സഹായിക്കാം.
ജോലിക്കൂലി പകുതിവാങ്ങി സ്വകാര്യ പുരയിടങ്ങളില്‍ കൃഷിപ്പണി നടത്താം. അതിനും പദ്ധതി തയ്യാറാക്കാം.
തൊഴിലുറപ്പുകാരെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നവരും അവരെ ഒരു ദുര്‍ബല സമൂഹമാക്കി നിലനിര്‍ത്താനാണ് താല്‍പര്യപ്പെടുന്നത്.
കേരളത്തില്‍ തൊഴിലാളിക്കൂലി വര്‍ദ്ധനയും ആളെക്കിട്ടായ്കയും ആണ് കൃഷി പിന്നോക്കം പോകാനിടയാക്കുന്നത്. ഇത് വന്‍ പ്രശ്‌നമായി നില്‍ക്കുന്ന അവസരത്തില്‍ തൊഴിലുറപ്പ് പദ്ധതി പരിഹാസ്യമാകാതിരിക്കാന്‍ കൃത്യമായ ആസൂത്രണത്തിലൂടെ കഴിയും എന്നതാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം