ശാസ്താംകോട്ട. സിപിഐ നേതാക്കള്‍ രാജിവച്ച് രണ്ടുമാസമായിട്ടും നേതൃത്വത്തിന് കുലുക്കമില്ല. ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടെന്ന കാരണം കാണിച്ച് മണ്ഡലം കമ്മിറ്റി അംഗമായിരുന്ന സുരേഷിനെ മണ്ഡലം കമ്മിറ്റിയില്‍നിന്നും ഒഴിവാക്കിയതിനെതിരെയാണ് ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റിയില്‍ കൂട്ടരാജി നടന്നത്.
ഒന്‍പത് എല്‍സി അംഗങ്ങള്‍ ഒന്‍പത് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ ഒരുമണ്ഡലം സെക്രട്ടേറിയറ്റ് അംഗം, 2 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് രാജിവച്ചത്. പഞ്ചായത്ത്മുന്‍പ്രസിഡന്റ് സി ജയകുമാര്‍,വൈസ് പ്രസിഡന്‌റ് ടിആര്‍ ബീന, മഹിളാസംഘം മണ്ഡലം പ്രസിഡന്റ് കൃഷ്ണവേണി എന്നിവരുള്‍പ്പെടെയാണ് രാജിവച്ചത്.
രാജി സാഹചര്യം ഉപരികമ്മിറ്റികളില്‍ അയച്ചു കാത്തിരുന്നിട്ടും നടപടിയില്ലാത്തതിനെത്ുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറിക്ക് അടക്കം പരാതി നല്‍കി.
ഇതിനിടെ സിപിഎമ്മിലേക്ക് ഇവര്‍പോകുമെന്ന അഭ്യൂഹവും ശക്തമാണ്.