അഞ്ചാലുംമൂട്: മദ്യപിക്കാന്‍ എത്തിയവര്‍ തമ്മിലുണ്ടായ സംഘര്‍ഷം പോലീസില്‍ അറിയിച്ച ബാര്‍ മാനേജര്‍ക്ക് മര്‍ദ്ദനമേറ്റു. അഞ്ചാലുംമൂട് ലേക്ക് പാലസ് ബാറിലെ മാനേജര്‍ ഷിബു വിനാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. 9 മണിക്ക് ബാറില്‍ മദ്യപിക്കാനെത്തിയ രണ്ടംഗ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇത് പോലീസില്‍ വിളിച്ച് അറിയിക്കുകയും സംഘര്‍ഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയും ചെയ്തു.
ഇതില്‍ പ്രതികളായവര്‍ സ്റ്റേഷന് ജാമ്യത്തില്‍ ഇറങ്ങി രാത്രി 11 മണിയോടെ എത്തി ബാര്‍ പൂട്ടി വീട്ടിലേക്ക് മടങ്ങിയ ഷിബുവിനെ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ചെമ്മക്കാട്, ജനത വായനശാലയ്ക്ക് സമീപമുള്ള പ്രജീഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് എതിരെ നിരവധി കേസുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.