ശാസ്താംകോട്ട . പടിഞ്ഞാറെ കല്ലട വലിയപാടം കരക്കതിൽ പുത്തൻ വീട്ടിൽ നിതിൻ സന്തോഷിനെ(25) ഗുണ്ടാ ആക്ട് പ്രകാരം ജില്ലയിൽ നിന്നും ആറ് മാസത്തേക്ക് നാടു കടത്തി തിരുവനന്തപുരം റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറൽ ആർ.നിശാന്തിനി ഉത്തരവിറക്കി.വലിയപാടം പനമ്പിൽ
ക്ഷേത്ര മൈതാനിയിൽ വച്ച് 2019 മാർച്ച് 23 ന് രാത്രിയിൽ നിതിൻ ഉൾപ്പെട്ട 11 അംഗ സംഘം വടിവാളും മറ്റും ഉപയോഗിച്ച് വലിയപാടം സ്വദേശിയെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.2021 ആഗസ്റ്റ് 11 ന് പുലർച്ചെ 1.45 ന് വേങ്ങയിൽ വീട്ടിൽ അതിക്രമിച്ച് കയറി ജനലുകളും വാതിലുകളും തകർത്ത ശേഷം നാടൻ ബോംബ് എറിഞ്ഞ കേസ്സിലും കഴിഞ്ഞ ഏപ്രിൽ 5 ന് വലിയപാടം സ്വദേശിനിയെ ദേഹോപദ്രവം ചെയ്ത കേസ്സിലും ഇയ്യാൾ പ്രതിയാണ്.ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ് റൂറൽ പോലീസ് മേധാവി സുനിൽ എം.എൽ മുഖാന്തിരം തിരുവനന്തപുരം റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറൽ ആർ.നിശാന്തിനിക്ക് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.