പുനലൂര്‍. യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഒറ്റത്തെങ്ങ് സ്വദേശി സജിൻ ഷായുടെ മൃതദേഹമാണ് കണ്ടത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു.
പുനലൂർ കരവാളൂർ പുത്തൂത്തടത്തിലെ സുഹൃത്തിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ കണ്ടെത്തിയ മ്യതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലിസിന്റെ വിലയിരുത്തൽ. സെപ്റ്റംബർ ഇരുപത് മുതൽ സജിൻ ഷായെ കാൺമാനില്ലായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ അഞ്ചൽ പോലീസിൽ പരാതി നൽകി. പരാതിയിന്മേൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതാകുന്നതിന്റെ തലേ ദിവസം മാതാവിനെ ഫോൺ ചെയ്തെങ്കിലും പിന്നീട് ഒരു വിവരവും ലഭിച്ചില്ല. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ അഞ്ചൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ സജിന്റെ സുഹൃത്തുക്കളായ സച്ചു, അൽ അമീൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പുനലൂർ പൊലീസും, ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെത്തിച്ചത്. ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് പേസ്റ്റുമോർട്ടത്തിനെത്തിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.