ശാസ്താംകോട്ട തടാകത്തിന്റെയും പരിസരപ്രദേശങ്ങളുടെയും അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം: പി.കെ ഗോപൻ

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിന്റെയും പരിസരപ്രദേശങ്ങളുടെയും അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും
ശുദ്ധജല തടാകത്തിന്റെ പരിശുദ്ധി നിലനിർത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദ ഗ്രാമീണ ടൂറിസം നടപ്പിലാക്കുന്നതിന് ശ്രമങ്ങൾ നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ അഭിപ്രായപ്പെട്ടു.ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് ‘ശാസ്താംകോട്ട തടാകവും ടൂറിസം സാധ്യതകളും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംം.ശാസ്താംകോട്ട കെ.എസ്.എം ഡി .ബി കോളേജ് എൻഎസ്എസ് യൂണിറ്റും നമ്മുടെ കായൽ കൂട്ടായ്മയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.ടൂറിസവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശയങ്ങൾ തയ്യാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കും.പ്രിൻസിപ്പൽ കെ.സി പ്രകാശ് അധ്യക്ഷത വഹിച്ചു.എസ്.ദിലീപ് കുമാർ വിഷയാവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർഷാഫി,ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്,എൻഎസ്എസ് ജില്ലാ കോഡിനേറ്റർ ഡോ.ജി.ഗോപകുമാർ, കോഡിനേറ്റർമാരായ ഡി.എസ്. അരുൺ ഷനോജ്,സ്മിത.ആർ,ഭൂമിത്രസേന കോഡിനേറ്റർ ലക്ഷ്മി ശ്രീകുമാർ, ബയോഡൈവേഴ്സിറ്റി ക്ലബ് കോഡിനേറ്റർ ധന്യ.എസ്. ആർ, കോളേജ് ചെയർമാൻ എസ്.അബ്ദുള്ള,കായൽ കൂട്ടായ്മ പ്രവർത്തകരായ സന്തോഷ്,സുനിൽ, എന്നിവർ സംസാരിച്ചു.

Advertisement