ഓച്ചിറ. അഴകിൽ ആറാടിയും ആവേശത്തോളേറിയും പരബ്രഹ്മ ഭൂമിയില്‍ കെട്ടുകാഴ്ചകള്‍. ജനസാഗരത്തെ സാക്ഷിയാക്കി ഓണാട്ടുകരയിലെ കാർഷിക പാരമ്പര്യവും ഭക്തിയും സമ്മേളിക്കു ന്ന കെട്ടുകാളകൾ പരബ്രഹ്മ ഭൂ മിയിലേക്ക് നിരനിരയായി എത്തി. രാത്രി വൈകിയും കെട്ടുകാളകൾ പടനിലത്തേക്ക് എത്തുകയായിരുന്നു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തി ലെ 28-ാം ഓണാഘോഷത്തോട നുബന്ധിച്ച് പടനിലത്ത് നടത്തിയ കാളകെട്ടുത്സവത്തിന് 200 ഓളം കെട്ടുകാളകളെയാണ് അണിനിര ത്തിയത്. കൈവെള്ളയിൽ എഴു ന്നള്ളിക്കുന്ന ചെറിയ കാള മു തൽ 72 അടി ഉയരമുള്ള കൂറ്റൻ കെട്ടുകാള വരെ അണിനിരന്നു. ഇന്നലെ രാത്രി 11നു ശേഷം ഓച്ചിറ ക്ഷേത്രത്തിനു സമീപ ത്തെ റോഡുകളിൽ വരെ ജനസാ ഗരമായിരുന്നു. വലിയ കെട്ടുകാ ഴ്ചകൾ ഇന്നുകൂടി പടനിലത്ത് പ്രദർശിപ്പിക്കും. ഇന്നലെ രാവിലെ 7ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സ ത്യൻ തോട്ടത്തിൽ പടനിലത്ത് പതാക ഉയർത്തിയോടെ 28-ാം ഓണാഘോഷത്തിന് തുടക്കമായി. തുടർന്ന് ഭക്തർ ഋഷഭ വീര ന്മാരെ കൂവളമാല ചാർത്തി എട്ടു കണ്ടം ഉരുൾച്ചയോടെ പടനില ത്ത് പ്രദക്ഷിണം നടത്തി.