വളയിട്ട കൈകളില്‍ ഏറിയും താളത്തിലാടിയും കെട്ടുകാളകള്‍

Advertisement

ഓച്ചിറ. പരബ്രഹ്മ ക്ഷേത്രത്തി ലെ പ്രസിദ്ധമായ കാളകെട്ടുത്സവ ത്തിന് സ്ത്രീ ശാക്തീകരണത്തി ന്റെ പ്രതീകങ്ങളായ 13 കെട്ടുകാ ളകളെ എഴുന്നള്ളിച്ചത് വനിതാ കൂട്ടായ്മകൾ. കെട്ടുകാളകളെ തോളിലേറ്റിയും വടം ഉപയോഗി ച്ചു വിവിധ താളമേളങ്ങളോടെയാ

ന് പരബ്രഹ്മഭൂമിയിലേക്കു എഴുന്നള്ളിച്ചത്. സാധാരണ ഇത്തരം ആഘോഷങ്ങളില്‍ അകന്നുനിന്നു കാഴ്ചക്കാരാകുന്ന സ്ത്രീകള്‍ കെട്ടുരുപ്പടികളുമായെത്തിയത് തന്നെ പുതിയ കൗതുകക്കാഴ്ചയായി. മറ്റുമതവിഭാഗങ്ങളിലെ വനിതകളും പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.

കിലോമീറ്ററുകൾ താണ്ടിയാണ് കെട്ടുകാളകളെ എത്തിച്ചത്. ചില കെട്ടുകാളകൾക്ക് അകമ്പടി മേള ങ്ങൾ അവതരിപ്പിച്ചത് വനിതാ കൂട്ടായ്മകൾ തന്നെയായിരുന്നു.

Advertisement