പൂയപ്പള്ളി: പൂയപ്പള്ളിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങളും വീഡിയോകളും മൊബൈലില്‍ അയച്ചു കൊടുക്കുകയും ചെയ്ത സ്ഥാപനയുടമയായ അധ്യാപകന്‍ അറസ്റ്റില്‍. പൂയപ്പള്ളി പടിഞ്ഞാറ് പ്രവര്‍ത്തിക്കുന്ന ലാബ് ടെക്നീഷ്യന്‍ കോഴ്സ് നടത്തുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഐടിഇ-ലാബ് ടെക്നീഷ്യന്‍) എന്ന സ്ഥാപനത്തിന്റെ ഉടമയായ വെളിയം, കായില മാധവ സദനത്തില്‍ പ്രകാശ് (63) നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പരാതികളില്‍ പറയുന്നു. സംഭവം വീട്ടില്‍ പറഞ്ഞാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ഥികളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. മൊബൈല്‍ ഫോണില്‍ ഇയാള്‍ അശ്ലീല സന്ദേശങ്ങളും അശ്ലീല വീഡിയോകളും അയയ്ക്കാന്‍ തുടങ്ങിയതോടെയാണ് കുട്ടികള്‍ വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൂയപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുന്‍പ് സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയ കുട്ടികളുള്‍പ്പെടെ ഇയാള്‍ക്കെതിരെ പരാതിയുമായി എത്തിയിട്ടുണ്ട്. യാതൊരു അനുമതിയും അംഗീകാരവുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ച് വരുന്നതെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സിഐ ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്ഐമാരായ അഭിലാഷ്, ബിനീഷ് പാപ്പച്ചന്‍, എഎസ്ഐമാരായ ചന്ദ്രകുമാര്‍, രാജേഷ്, സിപിഒ മുരുകേശ് എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.