കോൺഗ്രസ് നേതാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

Advertisement

ശാസ്താംകോട്ട : വെസ്റ്റ് കല്ലട സർവ്വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ യുഡിഎഫ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ്‌ മുൻ കുന്നത്തുർ ബ്ലോക്ക്‌ പ്രസിഡന്റുമായിരുന്ന സുരേഷ് ചന്ദ്രനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.ചൊവ്വാഴ്ച രാത്രിയിൽ കാരാളിമുക്ക് ഫെഡറൽ ബാങ്കിന് സമീപം വച്ച് ആൾട്ടോ കാറിൽ വന്നവർ സ്കൂട്ടറിൽ പോവുകയായിരുന്ന സുരേഷ്ചന്ദ്രനെയും കൂടെയുണ്ടായിരുന്ന സഹോദരി പുത്രൻ വൈഷ്ണവിനെയും ഇടിച്ചിടുകയായിരുന്നു.ഇടിച്ച ശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു.എതിർ ദിശയിൽ കൂടി പോയ കാർ പെട്ടെന്ന് സുരേഷിന്റെ സ്കൂട്ടറിലേക്ക് പാഞ്ഞു കയറി ഇടിക്കുകകയിരുന്നു.ഇടിയുടെ ആഘാതത്തിൽ വൈഷ്ണവ് ദൂരെക്ക് തെറിച്ചു വീണു. സുരേഷ് ചന്ദ്രനും റോഡിലേക്ക് വീണു. ഇരുവർക്കും നിസാര പരിക്ക് പറ്റി.വാഹനം മറിഞ്ഞത് എതിർ ദിശയിലേക്കായതിനാൽ ആണ് വലിയ ദുരന്തം ഒഴിവായത്.സ്കൂട്ടർ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇരുവരും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശാസ്താംകോട്ട പോലീസിൽ പരാതിയും നൽകി.സ്ഥലത്തെ സി.സി. റ്റി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിൽ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.പോലീസ് അന്വഷണം തുടരുകയാണ്.എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടന്നും ശരിയായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും സുരേഷ്ചന്ദ്രൻ ആവശ്യപ്പെട്ടു.

Advertisement