കരുനാഗപ്പള്ളിയിൽ രണ്ട് മോഷണ കേസുകളുടെ പ്രതികൾ അറസ്റ്റിൽ

ഗോപകുമാറും സതീവും
Advertisement

കരുനാഗപ്പള്ളി. വാഴാലിക്കടവ് മുസ്ലീം പള്ളിയിലെ നബിദിനാഘോഷ ത്തിന്റെ അലങ്കാര ബൾബുകൾ മോഷ്ടിച്ചതിന് കല്ലേലിഭാഗം, സജിത് ഭവ നത്തിൽ ഗോപകുമാർ(42), കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്ന് ഇൻവർട്ടർ മോഷ്ടിച്ചതിന് കരുനാഗപ്പള്ളി കോഴിക്കോട്, ചക്കാല കിഴക്കതിൽ സതീവ്(28) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. അലങ്കാര ബൾബുകൾ നഷ്ടപ്പെട്ടെന്ന പള്ളി സെക്രട്ടറിയുടെ പരാതിയിലും ഇൻവെർട്ടർ മോഷ്ടി ച്ചെന്ന നഴ്സിംഗ് ഓഫീസറുടെ പരാതിയിലും കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോ ധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു വി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷാജിമോൻ, റഹീം, എ.എസ്.ഐ സജീന, എസ് സിപിഒ മാരായ രാജീവ്, ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

Advertisement