വെട്ടിയതോട് പാലം:ഒരു വർഷത്തിനുളളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം രണ്ട് വർഷമായിട്ടും നടപ്പാക്കാൻ കഴിയാതെ നീളുന്നു.

Advertisement

ശാസ്താംകോട്ട. പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കോതപുരം വെട്ടിയതോട് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു.
പാലത്തിലൂടെ വാഹനങ്ങൾ കടന്ന് പോകാൻ താത്ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ടങ്കിലും മറ്റ് അനുബന്ധ പ്രവർത്തികളും അപ്രോച്ച് റോഡിന്റെ നിർമ്മാണവും പൂർത്തിയായിട്ടില്ല.ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലികൾ പൂർത്തീകരിച്ചിട്ട് മാസങ്ങൾ ക ഴിഞ്ഞിട്ടും സമാന്തര റോഡ് നിർമ്മാണം പല കാരണങ്ങളാൽ തടസ്സപ്പെട്ടു കിടക്കുകയായിരുന്നു.നിർമ്മാണ സ്ഥലത്തെ വൃക്ഷങ്ങൾ, മതിലുകൾ , കെട്ടിടങ്ങൾ എന്നിവയുടെ ലേല നടപടികൾ വൈകിയതാണ് സമാന്തര റോഡ് നിർമ്മാണം നടക്കാതെ പോയത്.ഓൺ ലൈനായി നടക്കുന്ന ലേല നടപടികൾ അന്തിമമാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.എന്നാൽ
പിന്നീട് നടപടികൾ പൂർത്തീകരിച്ച് വൃക്ഷങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തു.തുടർന്ന് താത്ക്കാലിക സംവിധാനമൊരുക്കിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

2021 നവംബർ 12 ന് ആണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. 3.27 കോടി രൂപ പാലത്തിനും 2.16 കോടി രൂപ സമാന്തര റോഡിനുമായാണ് അനുവദിച്ചത്.24 മീറ്റർ നീളത്തിൽ നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയിൽ രണ്ട് സ്പാനുകളിലായിട്ടാണ് പാലത്തിന്റെ നിർമ്മാണം.ഉദ്ഘാടനവേളയിൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.എന്നാൽ ഇപ്പോൾ തന്നെ രണ്ട് വർഷത്തോളമായി.പണി പൂർത്തീകരിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരുമെന്നാണ് കരുതുന്നത്.

Advertisement