ശാസ്താംകോട്ട- ചവറ പ്രധാനപാതയില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കിന് സമീപം വെള്ളക്കെട്ട് വലിയ അപകടമായി

Advertisement

ശാസ്താംകോട്ട. ചവറ പ്രധാനപാതയില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കിന് വടക്കുഭാഗത്ത് എസ് വളവിലെ വെള്ളക്കെട്ട് വലിയ അപകടമായി. ഏതുസമയവും ഇവിടെ അപകടമുണ്ടാകാവുന്ന നിലയാണ്. വെള്ളക്കെട്ട് ഒഴിയുന്ന ചെറിയ വാഹനങ്ങള്‍ എതിര്‍വശത്തുകൂടി വരുന്ന വാഹനവുമായി കൂട്ടിയിടിക്കുന്ന അവസ്ഥയുണ്ട്. അതിമവേതഗയില്‍ വാഹനങ്ങള്‍ പോകുന്ന റോടാണ് ഇത്. വളവില്‍ തന്നെ മണ്ണിട്ട് നികത്തി വീതി കൂട്ടിയഭാഗത്ത് ഒരു പെട്ടിക്കടയും സ്ഥാനം പിടിച്ചിട്ടുണ്ട്.

വെള്ളക്കെട്ടില്‍ തെന്നി മറിയുന്നതും പതിവ്. ഇവിടെ റോഡിന് വീതി വര്‍ധിപ്പിക്കുന്നതിന് കിഫ്ബി പദ്ധതിയില്‍ പാര്‍ശ്വഭിത്തികെട്ടി അവിടെ മണ്ണ് നിറച്ചതാണ്. വളവിലെ ഒരു ഇലക്ട്രിക് പോസ്റ്റ് മാറ്റാത്തതിനാല്‍ ഈ വീതി വര്‍ധനയുടെ പ്രയോജനം വാഹനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. മാത്രമല്ല റോഡുവശം കാടുകയറുന്നതും പതിവ്. വെള്ളക്കെട്ടുള്ള ഭാഗം മുമ്പ് കലുങ്ക് ഉണ്ടായിരുന്നതാണ്. എന്നാല്‍ അത് അടഞ്ഞുപോയി. ഇതിനു പകരം അല്‍പം വടക്കുമാറി കലുങ്ക് പണിതതാണ്. പക്ഷേ വെള്ളം അവിടേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടില്ല. കിഫ്ബി ജോലി കരാറുകാര്‍ പണി ഇട്ടെറിഞ്ഞുപോവുകയും ചെയ്തു. വളവിനുമുമ്പ് ബസിനെ ഓവര്‍ടേക്കു ചെയ്തുകയറിയ ബൈക്കുയാത്രികന്‍ ബസിനടിയില്‍ പെട്ടുമരിച്ചത് ഒരു വര്‍ഷംമുമ്പാണ്.

ഓടതെളിച്ച് അപകടം ഒഴിവാക്കാന്‍ മരാമത്തുവകുപ്പ് ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement