ഇസ്ലാം സമാധാനത്തിന്റെ മതമാണന്നന്ന് ഐസിഎസ് ജനറൽ സെക്രട്ടറി പികെ ബാദ്ഷ സഖാഫി

Advertisement

ശാസ്താംകോട്ട. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഐ.സി.എസ് ജനറൽ സെക്രട്ടറിപി.കെ. ബാദ്ഷ സഖാഫി പറഞ്ഞു. ഇതര മതസ്തരോട് സഹിഷ്ണുത പുലർത്താത്തവർ എന്നിൽ പ്പെട്ടവനല്ലന്നും മാനവ സമൂഹത്തിനാകമാനം ഗുണവും ഐശ്വര്യവും ഉണ്ടാകണമെന്ന നബിവചനമാണ് എനിക്ക് നബിദിന സന്ദേശമായി സമൂഹത്തിനാകമാനം നൽകാനുള്ള തെന്നും അദ്ദേഹം പറഞ്ഞു. വേങ്ങ മുസ്ലിം ജമാഅത്തും ഐ.സി.എസും സംയുക്തമായി മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷനിൽ നടത്തിയ നബിദിന സന്ദേശ റാലി ഇമാം ഷെമീർ മന്നാനിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത്പ്രസിഡന്റ് ഐ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ, എച്ച്. ഖാദർ കൂട്ടി , എസ്.ഹക്കിം, നൗഷാദ് മന്നാനി, എസ്. ഹക്കിം, ഖാജ മുഈനുദ്ദീൻ, കെ.എച്ച്. താജുദീൻ എൻ.അഷ്റഫ്, എം.അബ്ദുൽലത്തീഫ്, എൻ. അൻഷാദ്,അസ് ലംഷ ,മാഹീൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement