ആത്മാർഥതയുടെ ആൾരൂപമായിരുന്നു സഖറിയ മാർ അന്തോണിയോസ്, കാതോലിക്കാ ബാവ

Advertisement

ശാസ്താംകോട്ട. ആത്മാർഥതയുടെ ആൾരൂപമായിരുന്നു സഖറിയ മാർ അന്തോണിയോസെന്നു മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഓർ ത്തഡോക്സ് സഭയുടെ മുതിർന്ന മെത്രാപ്പൊലീത്തയായിരുന്ന സഖറിയാസ് മാർ അന്തോണി യോസിന്റെ നാൽപതാം ഓർമദിന ത്തോടനുബന്ധിച്ചു ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, കാതോലിക്കാബാവായുടെ കാർമികത്വത്തിൽ കുർബാനയും കബറിങ്കൽ ധൂപപ്രാർഥനയും നടത്തി

നാഗ്പൂർ വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോസി ജേക്കബ് സന്ദേശം നൽകി. സി എസ്ഐ കൊല്ലം- കൊട്ടാരക്കര ഭദ്രാസനാധിപൻ ഡോ.ഉമ്മൻ ജോർജ്, ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോ സ്, കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ്, തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗ്രബിയേൽ മാർഗ്രി ഗോറിയോസ്, ബ്രഹ്മവാർ ഭദ്രാ സനാധിപൻ യാക്കോബ് മാർ ഏലിയാസ്, ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തി മോത്തിയോസ്, മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ്, കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോ മാർ യൗസേബിയോസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ചാപ്പൽ മാനേജർ ഫാ.സാമുവൽ ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisement