കുന്നത്തൂരിൽ തിരക്കേറിയ പാതയോരത്ത് എം സി എഫിന് സമീപം അലക്ഷ്യമായി ഭക്ഷണാവശിഷ്ടം അടങ്ങിയ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചതായി പരാതി

Advertisement

കുന്നത്തൂർ:കുന്നത്തൂരിൽ നെടിയവിള ജംഗ്ഷന് സമീപം അക്ഷയ കേന്ദ്രത്തിന് എതിർവശം കൊട്ടാരക്കര പ്രധാന പാതയിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫിന് സമീപം അലക്ഷ്യമായി ഭക്ഷണാവശിഷ്ടം അടങ്ങിയ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചതായി പരാതി.ഏതോ ഫങ്ഷനു ശേഷം സംഘാടകർ
13-ാം വാർഡിലെ ഹരിത കർമ സേനയ്ക്ക് കൈമാറിയ പ്ലാസ്റ്റിക്ക് പ്ലേറ്റുകളും മറ്റുമാണ് വാരിവലിച്ചിട്ടിരിക്കുന്നത്.ചാക്കിൽ നിറച്ച് വച്ചത് ആഹാര അവശിഷ്ടം ഉള്ളതിനാൽ തെരുവ് നായ്ക്കൾ വലിച്ച് പുറത്തിട്ടതാകാനും സാധ്യതയുണ്ട്.മറ്റ് നിരവധി ചാക്കു കെട്ടുകളും പുറത്ത് വച്ചിട്ടുണ്ട്.അവശിഷ്ടങ്ങൾ തേടി തെരുവ് നായ്ക്കൾ കൂട്ടമായി എത്തുന്നതിനാൽ ഇതുവഴി യാത്ര ചെയ്യാനും കാൽ നട യാത്രക്കാർ ഭയപ്പെടുന്നു.ശക്തമായ മഴയിൽ അവശിഷ്ടങ്ങൾ എല്ലായിടത്തേക്കും ഒഴുകിയെത്തുന്നുമുണ്ട്.പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ, കുപ്പികൾ,കുപ്പിച്ചില്ലുകൾ,ഇ-മാലിന്യം എന്നിങ്ങനെ മണ്ണിൽ അലിഞ്ഞുചേരാത്ത മാലിന്യങ്ങൾ ശേഖരിക്കാനാണ് വാർഡുകളിൽ എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്.

Advertisement