കരുനാഗപ്പള്ളി. അയണി വേലിക്കുളങ്ങരയിൽ ഐ. ആർ. ഇ നടത്തുന്ന ഖനനത്തിനെതിരെ കഴിഞ്ഞ 147 ദിവസമായി അനിശ്ചിതകാലസമരം നടത്തിവരുന്ന ജനകീയ സമരസമിതിയുമായി ചർച്ച ചെയ്ത് ജനങ്ങളുടെ ആശങ്കയകറ്റും എന്ന വ്യവസായ മന്ത്രി നൽകിയ വാക്കുപാലിക്കാ ത്ത തിൽ പ്രതിഷേധിച്ച് സമരസമിതി മണ്ണുമായി വന്ന ലോറികൾ തടഞ്ഞു ഖനനസ്ഥലത്തേക്കു തിരിച്ചയച്ച് ഖനനം തടഞ്ഞു.
നൂറാം ദിനം സമര നാളിൽ ഖനന പ്രവർത്തനം തടഞ്ഞു കൊണ്ട് ഐ.ആർ. യുടെ അയണി വേലിക്കുളങ്ങരയിലെ ഖനന കവാടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. എ.എം. ആരിഥ് എം.പി സി..ആർ. മഹേഷ്. എം. എൽ എ., നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു. എന്നിവരുടെ ഇടപെടീൽ മൂലം സമരസമിതിയുമായി 2023 ആഗസ്റ്റ് 18 – ന് ചർച്ചെയ്ത് പ്രദേശ വാസികളുടെ ആശങ്കക്ക് പരിഹാരം കാണുമെന്ന് വ്യവസായമന്ത്രി പി.രാജീവ് സമരസമിതിക്ക് നേരിട്ട് നൽകിയ ഉറപ്പ് പാലിക്കാത്തതിനാലാണ് ചർച്ചയിലൂടെ പ്രശ്നപരിഹാരം കാണുന്നതു വരെ ഖനനപ്രവർത്തനങ്ങൾ തടയാൻ സമരസമിതി നിർബന്ധിതമായ തെന്ന് സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബും ജനറൽ കൺവീനർ ജഗത് ജീവൻ ലാലിയും പറഞ്ഞു.
ഈ മാസം 29 – ന് തീരുമാനിച്ച ചർച്ചയും ഒക്ടോബർ 10 ലേക്ക്മന്ത്രി മാറ്റിയ സാഹചര്യത്തിലാണ് ഖനനം തടയാൻ സമിതിയെ പ്രേരിതമാക്കിയത്. ആലപ്പാട്ട്ഐ. ആർ. ഇ നടത്തിവന്നിരുന്ന ഖനന അയണി വേലി കുളങ്ങരയിലെ ജനങ്ങളുടെ അഭിപ്രായം ആരാ യാതെയും ബിനാമിയെ വച്ച് വാങ്ങിയ ഭൂമിയിൽ ഖനനം നടത്തി പ്രദേശവാസികളെ വഞ്ചിക്കുവാനുള്ള കമ്പനിയുടെ നിലപാട് സർക്കാർ തടഞ്ഞ് പ്രദേശ വാസികളുടെ ആശങ്കക്ക് പരിഹാരം കാണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. പോലീസ് എത്തി മണ്ണുമായി വന്ന തടഞ്ഞ ലോറികൾ ഖനന സ്ഥലത്തേക്ക് തിരിരികെ അയച്ചു. സമരസമിതി നേതാക്കളായ മിനി രാജൻബാബു, യശോധ, പുഷ്പവല്ലി, മൈഥിലി, ധന്യ അനിൽ. ബിന്ദു മോഹൻ ,ഗീത ചന്ദ്രബാബു,, ഷാജഹാൻ കുളച്ചവര മ്പേൽ, ജി.സന്തോഷ് കുമാർ, ഭദ്രകുമാർ , ശശികുമാർ ,ജോസ് , പ്രദീപ് കുമാർ എന്നിവർ തടയൽ സമരത്തിന് നേതൃത്വം നൽകി.