കരുനാഗപ്പള്ളി. ബിവ് റേജസ് ഔട്ട് ലെറ്റിൽ മോഷണം: മുൻവശത്തെ ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ നിരവധി മദ്യകുപ്പികൾ കടത്തികൊണ്ട് പോയെങ്കിലും പണമൊന്നും അപഹരിക്കാൻ കഴിഞ്ഞിട്ടില്ല പുലർച്ചെ രണ്ടരക്ക് ശേഷം അന്യസംസ്ഥാനക്കാർ എന്ന് സംശയിക്കുന്ന നാല് പേരാണ് ഇതിന് പിന്നിലെന്നാണ് സിസിടിവി ദൃശ്വങ്ങൾ വ്യക്തമാക്കുന്നത്. ഒ3ട്ട് ലെറ്റിൻ്റെ പിന്നിൽ കൂടി കടന്ന് വന്ന് മുഖം മറച്ച് രണ്ട് സിസിടിവി കൾ തകർത്ത ശേഷമാണ് അകത്ത് കടന്നത്. ഹാക് സോ ബ്ളേ യ്ഡുംപാറക്കല്ലുകളും ഉപയോഗിച്ച് ഷട്ടറിൻ്റെ പൂട്ട് തകർത്താണ് അകത്ത് കടന്നത്.ഇതിന് മുന്നെ അവിടെ ഉണ്ടായിരുന്ന ഇരുമ്പ് ചൂൽ ഉപയോഗിച്ച് രണ്ട് കാമറകൾ നശിപ്പിച്ചു.
പ്രധാന ദൃശ്യങ്ങൾ പകർത്തിയ കാമറ തകർക്കാനുള്ള ശ്രമം നടന്നില്ല. വൈദ്യുതിയുടെ പ്രധാന മീറ്റർ ബോക്സ് തുറന്ന് കിടക്കുന്നത് വൈദുത കണക്ഷൻ എടുത്ത് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് പണം സൂക്ഷിക്കുന്ന അലമാര തുറക്കാനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു. ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയും മേശകളും വാരിവലിച്ചിട്ട നിലയിലാണ് ‘സമീപത്തെ ഗോഡൗണിലെ ജീവനക്കാരാണ് രാവിലെ ഷട്ടർ തുറന്ന് കിട്ടക്കുന്നത് കണ്ടത്.തുടർന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്ക ക യും ചെയ്തു.